ഹഫീസ് സയ്യിദിനെ മാറ്റണമെന്ന വാര്‍ത്ത അടിസ്ഥാനരഹിതമെന്ന് ചൈന

Web Desk
Posted on May 24, 2018, 6:49 pm

ജമാഅത്ത് ഉദ് ദവ മേധാവി ഹാഫിസ് സയ്യിദിനെ പശ്ചിമേഷ്യൻ രാജ്യത്തേക്ക് മാറ്റണമെന്നതിനെ സംബന്ധിച്ച് ദി ഹിന്ദുവില്‍ വന്ന വാര്‍ത്ത അടിസ്ഥാന രഹിതമാണെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയം.

ഇൗ വാര്‍ത്ത ശരിക്കും ഞെട്ടിക്കുന്നതാണ്, വിദേശകാര്യ വക്താവ് ദി ഹിന്ദുവിനോട് പറഞ്ഞു. പിങുമായി പാക്ക് പ്രധാനമന്ത്രി ഷാഹിദ്‌  ഖാ ഖാന്‍ അബ്ബാസിയുമായി കഴിഞ്ഞ മാസം നടത്തിയ കൂടിക്കാഴ്ചയിലാണ് ഇക്കാര്യം ചര്‍ച്ചചെയ്തതെന്നാണ് ഹിന്ദു റിപ്പോർട്ട് ചെയ്തത്.

പശ്ചിമേഷ്യന്‍ രാജ്യങ്ങളിലേക്ക് അദ്ദേഹത്തെ മാറ്റണമെന്ന് ചൈന പാകിസ്ഥാനോട് ആവശ്യപ്പെട്ടിരുന്നതായി റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു. ഭീകരവാദ ഗ്രൂപ്പുമായി ബന്ധം പുലർത്തുന്നതിന് അദ്ദേഹത്തിനെതിരെ നടപടിയെടുക്കാൻ അന്താരാഷ്ട്ര സമ്മർദം ഉയർന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

ബോവോ ഫോറത്തില്‍ പങ്കെടുക്കാനായി പാക് പ്രധാനമന്ത്രി ചൈനയിലെത്തിയപ്പോഴായിരുന്നു കൂടിക്കാഴ്ച.

എന്നാല്‍, ഇന്ത്യയുടെയും യുഎസിന്റെ സമ്മര്‍ദത്തിന് വഴങ്ങിയാണ് സയ്യീദിനെതിരേ നടപടിയെക്കാന്‍ പാക്ക് സര്‍ക്കാര്‍ ഒരുങ്ങുന്നതെന്നാണ് ജമാഅത്ത് ഉദ് ദവ വൃത്തങ്ങളുടെ ആരോപണം.

മുംബൈ ഭീകരാക്രമണക്കേസിലെ മുഖ്യ സുത്രധാരനെന്ന്‌ ആരോപിക്കപ്പെടുന്ന വ്യക്തിയാണ് സയ്യിദ്.