Web Desk

ശ്രീനഗർ

January 04, 2021, 10:27 pm

എൽഎസിയിൽ ചൈന ടാങ്കുകൾ വിന്യസിച്ചു

Janayugom Online

കിഴക്കൻ ലഡാക്കിലെ യഥാർത്ഥ നിയന്ത്രണ രേഖയിൽ (എൽഎസി) ചൈന ടാങ്കുകൾ വിന്യസിച്ചതിന്റെ ദൃശ്യങ്ങൾ പുറത്ത്. ഇന്ത്യയും ചൈനയും തമ്മിൽ അതിർത്തിയിൽ സംഘർഷ സാധ്യത നിലനിൽക്കെയാണ് എൽഎസിക്ക് സമീപമുള്ള ഇന്ത്യൻ സൈനിക പോസ്റ്റുകൾക്ക് നേരെ ചൈനീസ് സൈന്യം ടാങ്കുകൾ വിന്യസിച്ചതിന്റെ ദൃശ്യങ്ങൾ ദേശീയ മാധ്യമങ്ങൾ പുറത്തുവിട്ടത്. എന്നാൽ ചൈനയുടെ നീക്കങ്ങളെ പ്രതിരോധിക്കുന്നതിന് ഇന്ത്യ സജ്ജമാണെന്നും റെസാംഗ് ലാ, റെചിൻ ലാ, മുക്ഷോരി മലനിലകളിൽ 17,000 അടി ഉയരത്തിൽ ടാങ്കുകൾ വിന്യസിച്ചതായും ഇന്ത്യൻ സൈനിക വൃത്തങ്ങൾ അറിയിച്ചു.

ENGLISH SUMMARY:China deployed tanks in LAC
You may also like this video