Web Desk

പാംഗോങ്

October 12, 2020, 10:36 pm

പാംഗോങിൽ ചൈന സൈന്യത്തെ പുനർവിന്യസിക്കുന്നു

Janayugom Online

ലഡാക്ക് അതിർത്തിയിൽ നിന്ന് പിന്മാറാൻ ഒരുക്കമെന്ന് പറയുമ്പോഴും യഥാർത്ഥ നിയന്ത്രണരേഖയിൽ ചൈന സൈനികവിന്യാസം ശക്തമാക്കുന്നു. രണ്ടാഴ്ച ഇടവേളയിൽ 200 സൈനികരെ വീതം റൊട്ടേഷൻ സമ്പ്രദായത്തിൽ ചൈന മാറ്റി മാറ്റി വിന്യസിക്കുന്നതായാണ് റിപ്പോർട്ട്. ദുർഘടമായ കാലാവസ്ഥയിൽ തങ്ങളുടെ സൈനികരെ ഊർജസ്വലരായി നിലനിർത്താനും ഏത് സമയത്തും യുദ്ധത്തിനു സന്നദ്ധരാക്കുന്നതിനുമാണ് ചൈന ഇത്തരത്തിൽ സൈനികരെ മാറ്റി മാറ്റി നിയോഗിക്കുന്നത് എന്നാണ് വിലയിരുത്തുന്നത്.

പീപ്പിൾസ് ലിബറേഷൻ ആർമിയുടെ ഈ പുതിയ സൈനിക തന്ത്രം പാംഗോങ് തടാകത്തിന്റെ വടക്കൻ തീരങ്ങളിലാണ് ആദ്യം ശ്രദ്ധിക്കപ്പെട്ടത്. എന്നാൽ ലഡാക്കിലെ എല്ലാ മേഖലകളിലും പിഎൽഎ ഇത്തരത്തിൽ സൈനികരെ പുനർവിന്യസിക്കുന്നതായി സൈന്യം കണ്ടെത്തിയിട്ടുണ്ട്. ഫിംഗർ 3 നും ഫിംഗർ 4 നും ഇടയിൽ, സെപ്റ്റംബർ 8 മുതൽ രണ്ടായിരത്തോളം സൈനികരെ ആണ് ചൈനീസ് സൈന്യം വിന്യസിച്ചിട്ടുള്ളത്.

എന്നാൽ പുനർവിന്യാസത്തിന്റെ വിവരങ്ങൾ പുറത്ത് വന്നതോടെ അതിർത്തിയിലെ ചൈനീസ് സേനയുടെ അംഗബലം സംബന്ധിച്ച് കൂടുതൽ പരിശോധനകൾ ആവശ്യമായി വരും. അതിനിടെ ഇന്നലെ ഏഴാംവട്ട കോർ കമാൻഡർ തല ചർച്ചകൾ നടന്നു. ചുഷൂലിൽ നടന്ന ചർച്ചയിൽ ലഫ്. ജനറൽ ഹരീന്ദർ സിങാണ് ഇന്ത്യയെ പ്രതിനിധീകരിച്ച് പങ്കെടുത്തത്.

Eng­lish sum­ma­ry; Chi­na deploys troops in Pangong

You may also like this video;