Thursday
23 May 2019

737 മാക്‌സ് വിമാനങ്ങള്‍ ദുരന്തവാഹകരോ, ചൈന നടപടിക്ക്

By: Web Desk | Monday 11 March 2019 11:28 AM IST


ഷാങ്ഹായ് : ബോയിങ്ങിന്റെ 737 മാക്‌സ് വിമാനങ്ങള്‍ ദുരന്തവാഹകരോ , നെയ്‌റോബി വിമാനാപകടത്തെ തുടര്‍ന്ന് സാങ്കേതിക തകരാറിലെ സൂചനയെന്നോണം ബോയിങ്ങിന്റെ 737 മാക്‌സ് വിമാനങ്ങള്‍  ഒഴിവാക്കാൻ ചൈന നടപടി സ്വീകരിക്കുന്നു. ചൈനയുടെ പാത മറ്റു പല രാജ്യങ്ങളും പിന്തുടരാനാണ് സാധ്യത.  ചൈനയിലെ എയര്‍ലൈന്‍സ് കമ്ബനികളോട് ഈ വിമാനങ്ങള്‍ സര്‍വീസ് നടത്താന്‍ ഉപയോഗിക്കരുതെന്നാണ് ചൈനീസ് ഏവിയേഷന്‍ റെഗുലേറ്റര്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്.

ഏത്യോപ്യന്‍ വിമാനക്കമ്ബനിയുടെ ബോയിങ്ങിന്റെ 737 മാക്‌സ് എട്ട് വിമാനമാണ് നെയ്‌റോബിയയില്‍ തകര്‍ന്നുവീണത്. അപകടത്തില്‍ വിമാനത്തിലുണ്ടായിരുന്ന 157 പേരും മരിച്ചിരുന്നു. 2017 ല്‍ പുറത്തിറക്കിയ ഈ മോഡലിന്റെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട രണ്ടാമത്തെ അപകടമാണ് ഇത്. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 29 ന് ഇന്ത്യനീഷ്യയിലെ ലയണ്‍ എയര്‍വേസിന്റെ ബോയിങ് 737 മാക്‌സ് വിമാനം തകര്‍ന്നു വീണതാണ് ആദ്യത്തെ സംഭവം. ഇതില്‍ 189 പേരും മരിച്ചിരുന്നു.

ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് വിമാനങ്ങള്‍ ഒഴിവാക്കണമെന്ന് ചൈനയിലെ സിവില്‍ ഏവിയേഷന്‍ അധികൃതര്‍ നിര്‍ദ്ദേശം നല്‍കിയത്. വിമാനങ്ങള്‍ തുടര്‍ന്നും ഉപയോഗിക്കാനാണ് തീരുമാനമെങ്കില്‍ ബോയിങ്ങില്‍ നിന്നും, യു.എസ് ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷനില്‍ നിന്നും വിമാനത്തിന്റെ സുരക്ഷിതത്വം സംബന്ധിച്ച ഉറപ്പ് വാങ്ങേണ്ടതുണ്ടെന്നും ചൈന സിവില്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷന്‍നിര്‍ദ്ദേശം നല്‍കി.

യുഎസിലെ ബോയിംങ് കമ്പനി 2016ല്‍പുറത്തിറക്കിയതാണ് മാക്‌സ് 737. സൗത്ത്വെ്ര്രസ് എയര്‍ലൈന്‍സ്, അമേരിക്കന്‍ എയര്‍ലൈന്‍സ്,എയര്‍കാനഡ,നോര്‍വീജിയന്‍ എയര്‍ ഷഫ്ള്‍ എന്നീകമ്പനികള്‍ ഉപയോഗിക്കുന്നുണ്ട്. 350ബോയിംങുകള്‍ നിലവില്‍ സര്‍വീസിലുണ്ട്.

Related News