September 29, 2022 Thursday

Related news

September 27, 2022
September 27, 2022
September 26, 2022
September 25, 2022
September 24, 2022
September 23, 2022
September 23, 2022
September 21, 2022
September 21, 2022
September 20, 2022

അതിര്‍ത്തി പ്രദേശങ്ങളില്‍ നിന്ന് ചൈന പൂർണമായും പിന്‍മാറിയിട്ടില്ലെന്ന് അമേരിക്ക

Janayugom Webdesk
March 10, 2021 1:12 pm

ഇന്ത്യയുടെ പ്രദേശങ്ങളിൽ നിന്നും ചൈന പൂർണമായും പിന്മാറിയിട്ടില്ലെന്ന് അമേരിക്ക . അമേരിക്കൻ സൈന്യത്തിന്റെ ഇന്തോ-പസഫിക് വിഭാഗം തലവനായ അഡ്മിറല്‍ ഫിലിപ് ഡി ഡേവിസനാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.ചൈനയുമായുള്ള അതിര്‍ത്തി തര്‍ക്കത്തില്‍ നിര്‍ണായക വിവരങ്ങളും യുദ്ധ സാമഗ്രികളും നല്‍കി അമേരിക്ക ഇന്ത്യയെ സഹായിച്ചിരുന്നുവെന്നും ഫിലിപ് ഡി ഡേവിസണ്‍ വ്യക്തമാക്കി.

സംഘർഷത്തിനിടെ ചൈന പിടിച്ചെടുത്ത പല അതിർത്തി പ്രദേശങ്ങളിൽ നിന്നും പീപ്പിൾസ് ലിബറേഷൻ ആര്‍മി ഇപ്പോഴും പിന്‍വാങ്ങിയിട്ടില്ല.ഇതിനെ തുടർന്ന് ഇന്ത്യയും ചൈനയും തമ്മിൽ ഉള്ള സംഘര്‍ഷങ്ങള്‍ രൂക്ഷമായത് ഇരുവശവും നാശനഷ്ടങ്ങൾക്ക് കാരണമായതായും അഡ്മിറൽ വ്യക്തമാക്കി .

ഇന്ത്യന്‍ അതിര്‍ത്തിയിലെ ആക്രമണങ്ങളെ അതിര്‍ത്തി വിപുലീകരണത്തിലുള്ള ചൈനയുടെ ആഗ്രഹം എന്നാണ് അഡ്മിറല്‍ ഫിലിപ് ഡി ഡേവിസണ്‍ വിശേഷിപ്പിച്ചത്. ഫെബ്രുവരിയോടെ സൈനിക തലത്തിലുള്ള ചര്‍ച്ചയ്ക്ക് ശേഷം ഇന്ത്യയും ചൈനയും ലഡാക്കിലെ തര്‍ക്ക പ്രദേശങ്ങളില്‍ നിന്ന് തങ്ങളുടെ സൈന്യത്തെ പിന്‍വലിച്ചതായി വ്യക്തമാക്കിയിരുന്നു.

ENGLISH SUMMARY;China has not com­plete­ly with­drawn from Indi­an borders,USA
YOU MAY ALSO LIKE THIS VIDEO;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.