Web Desk

ജനീവ

January 06, 2021, 5:25 pm

കോവിഡ് ഉത്ഭവത്തെ കുറിച്ച് പഠിക്കാൻ വിദഗ്ധ സംഘത്തിന് പ്രവേശനം നല്‍കാതെ ചൈന

Janayugom Online

കോവിഡിന്റെ ഉത്ഭവത്തെക്കുറിച്ച് അന്വേഷിക്കുന്നതിന് വേണ്ടി ചൈനയിലേക്ക് യാത്രതിരിക്കുന്ന വിദഗ്ധ സംഘത്തിന് രാജ്യത്തേയ്ക്ക് പ്രവേശിക്കാൻ ചൈനീസ് സര്‍ക്കാര്‍ അനുമതി നല്‍കുന്നില്ലെന്ന് ലോകാരോഗ്യ സംഘടന. അവസാന നിമിഷം അനുമതി നിഷേധിച്ച ചൈനയുടെ നടപടി ഏറെ നിരാശജനകമാണെന്ന് ഡബ്ല്യു. എച്ച്.ഒ തലവൻ ടെഡ്രോസ് അഥാനോം ഗെബ്രിയേസൂസ് വ്യക്തമാക്കി.

വൈറസ് ഉത്ഭവത്തെ കുറിച്ച് പഠിക്കുന്നതിന് വേണ്ടി പത്തംഗ സംഘമാണ് ഈ ആഴ്ച ചെനൈയിലേക്കെത്തുന്നത്. മാസങ്ങള്‍ നീണ്ടു നിന്ന ചര്‍ച്ചയ്ക്കൊടുവിലാണ് സംഘം ചെനൈയിലേക്ക് തിരിച്ചത്. ഇതില്‍ രണ്ട് പേര്‍ നിലവില്‍ ചൈനയിലേക്ക് പുറപ്പെട്ടതായും മറ്റുളളവര്‍ക്ക് അവസാന നിമിഷം യാത്ര തിരിക്കാൻ കഴിയാത്ത സാഹചര്യമാണെന്നും ലോകാരോഗ്യ സംഘടന മേധാവി അറിയിച്ചു.

വിസാ ക്ലിയറൻസുമായി ബന്ധപ്പെട്ട പ്രശ്നമാണ് ചെനൈയിലേക്ക് പ്രവേശിക്കാൻ അനുമതി ലഭിക്കാത്തതിന് കാരണമെന്നാണ് ലോകാരോഗ്യ സംഘടനയുടെ അടിയന്തര ഡയറക്ടര്‍ മൈക്കില്‍ റയാൻ അഭിപ്രായപ്പെട്ടു. വളരെ വേഗത്തില്‍ തന്നെ ചൈന പ്രശ്നം പരിഹരിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, വിഷയത്തില്‍ ചൈന ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

ENGLISH SUMMARY: chi­na has­n’t give per­mis­sion to enter the coun­try for study­ing covid

YOU MAY ALSO LIKE THIS VIDEO