പ്രധാനമന്ത്രി, രാഷ്ട്രപതി ഉള്‍പ്പെടെയുള്ള പ്രമുഖരെ ചൈന നിരീക്ഷിക്കുന്നതായി റിപ്പോര്‍ട്ട്

Web Desk

ന്യൂഡല്‍ഹി

Posted on September 14, 2020, 10:56 am

ഇന്ത്യയിലെ പ്രമുഖ നേതാക്കളെ ചൈന നിരീക്ഷിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. രാഷ്ട്രപതി, പ്രധാനമന്ത്രി, രാഷ്ട്രീയ നേതാക്കൾ, ചീഫ് ജസ്റ്റിസ്, മാധ്യമങ്ങൾ, വ്യാപാരികൾ, കുറ്റവാളികൾ അടക്കം ഇന്ത്യയിലെ പതിനായിരക്കണക്കിന് ആളുകളെയാൈണ് ചെനീസ് സര്‍ക്കാരുമായി ബന്ധമുള്ള ഷാന്‍സെന്‍ ആസ്ഥാനമായ ഡാറ്റാ സ്ഥാപനം നിരീക്ഷിക്കുന്നത്.

രാഷ്ട്രപതി രാംനാഥ് കോവിന്ദ്, പ്രധാനമന്ത്രി നരേന്ദ്ര മോദി, കോൺഗ്രസ് ഇടക്കാല പ്രസിഡന്റ് സോണിയാ ഗാന്ധിയും കുടുംബവും, മുഖ്യമന്ത്രിമാരായ മമതാ ബാനർജി, അശോക് ഗെഹ്ലോട്ട്, അമരീന്ദർ സിംഗ്, ഉദ്ധവ് താക്കറെ, നവീൻ പട്‌നായിക്, ശിവരാജ് സിംഗ് ചൗഹാൻ, കേന്ദ്രമന്ത്രിമാരായ രാജ്‌നാഥ് സിംഗ്, രവിശങ്കർ പ്രസാദ്, നിർമലാ സീതാരാമൻ, സ്മൃതി ഇറാനി, പിയൂഷ് ഗോയൽ, പ്രതിരോധ മേധാവി ബിപിൻ റാവത്ത്, ചീഫ് ജസ്റ്റിസ് ശരദ് ബോബ്‌ഡെ, സഹോദരനും ജഡ്ജുമായ എഎം ഖാൻവിൽക്കർ, ലോക്പാൽ ജസ്റ്റിസ് പിസി ഖോസെ, സിഎജി ജിസി മുർമു, വിവിധ സ്റ്റാർട്ട് അപ്പ് സ്ഥാപകരായ നിപുൻ മെഹ്ര, അജയ് ടെഹ്രാൻ, രത്തൻ ടാറ്റ, ഗൗതം അദാനി, സിനിമ മേഖലയിലെ പ്രമുഖര്‍ എന്നിങ്ങനെ എന്നിങ്ങനെ നിരവധി പേരാണ് ചെനീസ് നിരീക്ഷണത്തിലുള്ളതെന്ന് റിപ്പോര്‍ട്ടുകള്‍. 2018ലാണ് കമ്പനി സ്ഥാപിതമായത്. നിലവില്‍ കമ്പനിക്ക് വിവിധ രാജ്യങ്ങളിലായി 20 പ്രൊസസിംഗ് സെന്ററുകളാണ് ഉള്ളത്.

ENGLISH SUMMARY:China is report­ed­ly mon­i­tor­ing indi­an the Prime Min­is­ter and the Pres­i­dent oth­er promi­nent fig­ures
You may also like this video