Web Desk

ഇറ്റാനഗര്‍

September 05, 2020, 5:44 pm

അരുണാചല്‍ പ്രദേശില്‍ നിന്ന് അഞ്ച് യുവാക്കളെ ചൈന തട്ടികൊണ്ട് പോയി; എംഎല്‍എയുടെ ട്വീറ്റ്

Janayugom Online

അരുണാചല്‍ പ്രദേശില്‍ നിന്ന് അഞ്ച് യുവാക്കളെ ചൈന തട്ടികൊണ്ടുപോയതായി ആരോപണം. കോണ്‍ഗ്രസ് എംഎല്‍എ നിനോംഗ് എറിംഗാണ് ട്വീറ്ററിലൂടെ പറഞ്ഞത്. ചൈനയുടെ പീപ്പീള്‍സ് ലിബറേഷന്‍ ആര്‍മിയാണ് സംഭവത്തിന് പിന്നിലെന്ന് ആരോപണം. സംഭവം നടന്നത് എപ്പോഴാണെന്ന് ഇതുവരെയും വ്യക്തമായിട്ടില്ല. 

മുന്‍പും ഇത്തരം സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും ഇതിനെതിരെ നടപടിയെടുക്കണമെന്നും എംഎല്‍എ പറഞ്ഞു. തട്ടികൊണ്ടുപോയവരുടെ വിവരങ്ങള്‍ പങ്കുവച്ചു കൂടാതെ തട്ടികൊണ്ട് പോയ ആളിന്റെ സഹോദരന്റെ ഫേസ്ബുക്ക് പോസ്റ്റും എംഎല്‍എ പങ്കുവച്ചിട്ടുണ്ട്. അതിര്‍ത്തിലെ സംഘര്‍ഷാവസ്ഥ ഒഴിവാക്കാന്‍ സമാധാനം പുനഃസ്ഥാപിക്കാന്‍ നീക്കം നടത്തുകയാണ് ഇന്ത്യ- ചൈന. മോസ്കോയില്‍ നടന്ന ചര്‍ച്ചയിലാണ് ഇന്ത്യ- ചൈനയും പ്രതിരോധമന്ത്രിമാര്‍ തമ്മിലുള്ള ചര്‍ച്ച നടന്നത്.

ENGLISH SUMMARY:China kid­naps five youths from Arunachal Pradesh; MLA’s tweet
You may also like this video