Web Desk

ഷാങ്ഹായ്

February 03, 2020, 3:21 pm

കൊറോണ വൈറസ് ; ലോകത്തെ ഏറ്റവും വലിയ ‘വര്‍ക്ക് അറ്റ് ഹോം’ രാജ്യമായി ചൈന മാറാന്‍ പോകുന്നു

Janayugom Online

കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് ചൈനയിലും ലോകത്തെ കൊറോണ സ്ഥിരീകരിച്ച നഗരങ്ങളിലും വീട്ടിലിരുന്ന് തൊഴില്‍ ചെയ്യുന്നവരുടെ എണ്ണം കൂടുന്നതായി റിപ്പോര്‍ട്ടുകള്‍. ചൈനയിലെ മിക്ക നഗരങ്ങളിലും ജീവനക്കാര്‍ക്ക് വീട്ടിലിരുന്ന് തൊഴില്‍ ചെയ്യാനുളള അവസരങ്ങളൊരുക്കുന്ന തിരക്കിലാണ് കമ്പനികള്‍. വീട്ടില്‍ നിന്ന് ജോലി ചെയ്യുന്ന കൂട്ടാളികള്‍ സൈന്യങ്ങളായി വളരാന്‍ പോകുന്നു. ഇപ്പോള്‍, ചൈനയിലെ ഭൂരിഭാഗം ആളുകളും ചാന്ദ്ര പുതുവത്സരത്തിനായി അവധിയിലാണ്. ചൈനീസ് കമ്പനികള്‍ പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കാന്‍ തുടങ്ങുമ്പോൾ ചൈന ലോകത്തിലെ ഏറ്റവും വലിയ ‘വര്‍ക്ക് അറ്റ് ഹോം’ രാജ്യമായി മാറാന്‍ സാധ്യയുളളതായി ചൈനീസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

“വീട്ടിൽ നിന്ന് ജോലി ചെയ്യുന്നതിന് ജീവനക്കാര്‍ താല്‍പര്യം കാണിക്കുന്നു. ഇത് മികച്ച ഓപ്ഷനായി കാണുന്നു. വര്‍ക്ക് അറ്റ് ഹോം പരീക്ഷിക്കാൻ ഞങ്ങൾക്ക് ഇത് ഒരു നല്ല അവസരമാണ്”. ഇന്റർ‌പബ്ലിക് ഗ്രൂപ്പിന്റെ ഭാഗമായ 400 ആളുകളുള്ള ഷാങ്ഹായ് പരസ്യ ഏജൻസിയായ റിപ്രൈസ് ഡിജിറ്റൽ മാനേജിംഗ് ഡയറക്ടർ ആൽവിൻ ഫൂ പറയുന്നു.

Eng­lish sum­ma­ry: Chi­na may became world’s largest work at home office

YOU MAY ALSO LIKE THIS VIDEO