14 October 2024, Monday
KSFE Galaxy Chits Banner 2

Related news

September 10, 2024
September 8, 2024
July 18, 2024
May 27, 2024
April 21, 2024
March 13, 2024
March 13, 2024
March 7, 2024
February 21, 2024
January 20, 2024

മക്കിയെ ആഗോള ഭീകരപ്പട്ടികയിൽ ഉൾപ്പെടുത്താനുള്ള നീക്കത്തെ ചൈന എതിര്‍ത്തു

പ്രമേയം കൊണ്ടുവന്നത് ഇന്ത്യയും യുഎസും ചേര്‍ന്ന്
Janayugom Webdesk
June 17, 2022 6:55 pm

പാക് ഭീകരന്‍ അബ്ദുള്‍ റഹ്മാൻ മക്കിയെ യുഎൻ ഭീകരപ്പട്ടികയിൽ പെടുത്താനുള്ള ഇന്ത്യയുടെയും യുഎസിന്റെയും സംയുക്ത നീക്കം ചൈന തടഞ്ഞു. മക്കിയെ ആഗോള ഭീകരപ്പട്ടികയിൽ ഉൾപ്പെടുത്തണമെന്നാവശ്യപ്പെട്ട് ഇന്ത്യയും യുഎസും കൊണ്ടുവന്ന പ്രമേയം അവസാന നിമിഷം ചൈന തള്ളുകയായിരുന്നു. യുഎസ് സ്റ്റേറ്റ് ഡിപ്പാർട്മെന്റ് മക്കിയെ കുറിച്ച് വിവരം നൽകുന്നവർക്ക് 20 ലക്ഷം ഡോളർ പ്രതിഫലം പ്രഖ്യാപിച്ചിരുന്നു.

2020 ൽ ഭീകരസംഘടനകൾക്ക് ധനസഹായം നൽകിയ കുറ്റത്തിന് പാകിസ്ഥാൻ ഭീകരവിരുദ്ധ കോടതി മക്കിയെ ശിക്ഷിച്ചിരുന്നു. ലഷ്കറെ ത്വയ്ബ തലവൻ ഹാഫിസ് സയീദിന്റെ സഹോദീ ഭർത്താവാണ് യുഎസ് ഭീകരനായി​ പ്രഖ്യാപിച്ച മക്കി. പാകിസ്ഥാനിലെ ഭീകരരെ ആഗോളഭീകരരായി പ്രഖ്യാപിക്കാനുള്ള ഇന്ത്യയുടെയും സഖ്യരാജ്യങ്ങളുടെയും ശ്രമങ്ങളെ നേരത്തേയും ചൈന തടഞ്ഞിരുന്നു.

2019ൽ പാക് ജയ്ഷെ മുഹമ്മദ് തലവൻ മസൂദ് അസ്ഹറിനെ ആഗോളഭീകരനായി പ്രഖ്യാപിക്കാൻ കഴിഞ്ഞത് ഇന്ത്യയുടെ നയത​ന്ത്ര വിജയമായാണ് കരുതുന്നത്. 10 വർഷത്തോളം ഇന്ത്യ ഇതിനായി ശ്രമം നടത്തിയിരുന്നു. 2009ലാണ് ഇന്ത്യ ആദ്യമായി മസൂദ് അസ്ഹറിനെ ഭീകരനായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ടത്.

Eng­lish summary;China oppos­es move to include Maki on glob­al ter­ror list

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.