കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം ആയിരം കടന്നതോടെ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്ത് ചൈനീസ് സർക്കാർ. വൈറസ് വ്യാപനം വലിയ ദുരന്തമാകാന്‍ കാരണം ഭരണകൂടത്തിന്റെ വീഴ്ചയാണെന്നു കാണിച്ച് പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് സർക്കാരിന്റെ ഇടപെടൽ. മരണസംഖ്യയും രോഗബാധിതരുടെ എണ്ണവും കുതിച്ചുയരുന്ന സാഹചര്യത്തിൽ രണ്ട് ഉന്നത ഉദ്യോഗസ്ഥരെ ചൈന പുറത്താക്കി. ഏറ്റവും കൂടുതല്‍ ആളുകള്‍ മരിക്കുകയും രോഗബാധിതരാകുകയും ചെയ്ത ഹുബെയ് പ്രവിശ്യയിലാണ് മുതിര്‍ന്ന ഉദ്യോഗസ്ഥരെ പദവിൽ നിന്ന് നീക്കിയത്. ഹുബെയ് ആരോഗ്യ കമ്മീഷനിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി സെക്രട്ടറിയും കമ്മീഷന് തലവനും ഉള്‍പ്പെടെയുള്ളവര്‍ക്കാണ് ജോലി നഷ്ടമായത്. ഹുബെയ് ഹെല്‍ത്ത് കമ്മീഷനിലെ പാര്‍ട്ടി സെക്രട്ടറി ഷാങ് ജിന്‍, ഹെല്‍ത്ത് കമ്മീഷന് ഡയറക്ടര്‍ വില്‍ ലിഹ് യിങ്സി എന്നിവരെയാണ് കൃത്യവിലോപം ആരോപിച്ച് പുറത്താക്കിയത്. ഈ മാസം ആദ്യം 337 പേരെ പുറത്താക്കിയതായാണ് റിപ്പോർട്ടുകൾ.
വ്യാപകമായി വിമര്‍ശനം നേരിട്ട റെഡ് ക്രോസും ഉദ്യോഗസ്ഥര്‍ക്കെതിരെയും നടപടിയെടുത്തിട്ടുണ്ട്.സംഭാവനകള്‍ കൈകാര്യം ചെയ്തതിലെ വീഴ്ചയും പ്രതിരോധ സാമഗ്രികളുടെ വിതരണത്തിലെ ക്രമക്കേടുകളെയും തുടർന്ന് ഹുബെയ് പ്രവിശ്യയിലെ റെഡ് ക്രോസ് ഡെപ്യൂട്ടി ഡയറക്ടറെ നീക്കി. മാസ്ക് ഉള്‍പ്പെടെയുള്ള പ്രതിരോധ സാമഗ്രികള്‍ റെഡ് ക്രോസിന്റെ ശേഖരണ കേന്ദ്രങ്ങളില്‍ കെട്ടിക്കിടക്കുന്നതായി നേരത്തെ റിപ്പോര്‍ട്ടുണ്ടായിരുന്നു. ആശുപത്രികളില്‍ ഉള്‍പ്പെടെ മാസ്കുകളും സ്യൂട്ടുകളും കിട്ടാതെ ബുദ്ധിമുട്ടുമ്പോഴാണ് ഇവ കെട്ടിക്കിടക്കുന്നതായി റിപ്പോർട്ടുകൾ പുറത്തുവന്നത്. ഭരണകൂടത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നതിനിടെ ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ് ആശുപത്രികള്‍ സന്ദര്‍ശിച്ചു.
സാര്‍സിന് സമാനമായ പുതിയ തരം വൈറസ് പടരുന്നതായി ആദ്യമായി മുന്നറിയിപ്പ് നല്കിയ ഡോക്ടറുടെ മരണത്തോടെയാണ് സര്‍ക്കാരിനെതിരെ പ്രതിഷേധം ആരംഭിക്കുന്നത്. മുന്നറിയിപ്പ് നല്കിയ ഡോക്ടര്‍ ലി വെന്‍ലിയാങ്ങിനെ അധികൃതര്‍ ഭീഷണിപ്പെടുത്തുകയായിരുന്നു. പിന്നീട് കൊറോണ വൈറസ് ബാധിച്ച് ലീ മരണത്തിന് കീഴടങ്ങുകയായിരുന്നു. ഭരണകൂടം ചെയ്തതെന്താണെന്ന് ലോകത്തെ അറിയിച്ച ശേഷമാണ് വെന്‍ലിയാങ് മരിച്ചത്. ഡോക്ടര്‍ മരിച്ച ദിവസം തന്നെയാണ് വുഹാനിലെ ഭീകരത ലോകത്തെ അറിയിച്ച മാധ്യമപ്രവര്ത്തകന് ചെന്‍ ക്വിഷിയെ കാണാതായത്. ഫോണില്‍ കിട്ടുന്നില്ലെന്നും അധികൃതര്‍ പിടിച്ചുവെച്ചതാണെന്നുമാണ് കുടുംബം ആരോപിക്കുന്നത്. മാധ്യമങ്ങള്‍ക്കും സമൂഹ മാധ്യമങ്ങള്‍ക്കും നിയന്ത്രണങ്ങളുള്ള ചൈനയിലെ സ്ഥിതിഗതികൾ ചെന്‍ ട്വിറ്ററിലൂടെയും യൂട്യൂബിലൂടെയും ലോകത്തെ അറിയിക്കുകയായിരുന്നു.
English Summary: China ousted top officials in the case of corona.
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.