26 March 2024, Tuesday

Related news

February 9, 2024
February 6, 2024
February 4, 2024
January 9, 2024
December 29, 2023
December 23, 2023
December 22, 2023
December 22, 2023
December 21, 2023
December 20, 2023

ചൈന: വിദേശനയം അവലോകനം ചെയ്യണമെന്ന് പാര്‍ലമെന്ററി സമിതി

Janayugom Webdesk
ന്യൂഡല്‍ഹി
December 28, 2022 8:54 am

അയല്‍രാജ്യങ്ങളില്‍ ചൈനയുടെ സാന്നിധ്യം വിപുലപ്പെടുത്തുകയും അതിര്‍ത്തികളിലെ കടന്നുകയറ്റം വര്‍ധിപ്പിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ ഇന്ത്യയുടെ വിദേശനയങ്ങള്‍ പുനഃപരിശോധിക്കുകയും അവലോകനം ചെയ്യുകയും വേണമെന്ന് പാര്‍ലമെന്ററി സമിതി ശുപാര്‍ശ ചെയ്തു. 

ഈ ആഴ്ച ആദ്യം വിദേശകാര്യ മന്ത്രാലയം പാര്‍ലമെന്റില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ശുപാര്‍ശ. ഡിമാന്‍ഡ്സ് ഫോര്‍ ഗ്രാന്റ്സ് എന്ന പേരിലാണ് 2022–23 വര്‍ഷത്തെ നിരീക്ഷണങ്ങള്‍ സമിതി സമര്‍പ്പിച്ചത്. അഫ്ഗാന്‍, നേപ്പാള്‍ തുടങ്ങിയ അയല്‍രാജ്യങ്ങള്‍ക്ക് ഇന്ത്യ നല്‍കുന്ന സഹായങ്ങളും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നുണ്ട്. അതേസമയം മ്യാന്‍മര്‍, അഫ്ഗാനിസ്ഥാന്‍ രാജ്യങ്ങളിലെ രാഷ്ട്രീയ അനിശ്ചിതത്വം ഇന്ത്യന്‍ പദ്ധതികളെ ബാധിച്ചതായി വിദേശകാര്യ മന്ത്രാലയം സമിതിയെ അറിയിച്ചിരുന്നു. 

Eng­lish Sum­ma­ry: Chi­na: Par­lia­men­tary com­mit­tee to review for­eign policy

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.