ദമ്പതിമാർക്ക് മൂന്നുകുട്ടികൾ വരെയാകാമെന്ന നിയമത്തിന് ചൈന ഔദ്യോഗിക അംഗീകാരം നൽകി. ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയുടെ തീരുമാനപ്രകാരമുള്ള പുതുക്കിയ ‘ജനസംഖ്യ കുടുംബാസൂത്രണനിയമം’ നാഷണൽ പീപ്പിൾസ് കോൺഗ്രസ് സ്റ്റാൻഡിങ് കമ്മിറ്റി പാസാക്കി.
സാമ്പത്തിക, സാമൂഹിക മേഖലകളിലെ പുതിയ സാഹചര്യങ്ങൾ നേരിടാനും ദീർഘകാല ജനസംഖ്യാവളർച്ചയെ പ്രോത്സാഹിപ്പിക്കാനുമായി ഭരണകൂടം സ്വീകരിച്ച നടപടികൾ തിരുത്തലുകളോടെ അംഗീകരിക്കുന്നതായി കമ്മിറ്റി വ്യക്തമാക്കി. കുട്ടികളുടെ വിദ്യാഭ്യാസം ഉൾപ്പെടെയുള്ള കുടുംബത്തിൻറെ അധികബാധ്യതകൾ പരിഹരിക്കാൻ നികുതി, ഇൻഷുറൻസ്, വിദ്യാഭ്യാസം, തൊഴിൽ ഉൾപ്പെടെയുള്ള മേഖലകളിൽ അനുബന്ധനടപടികൾ സ്വീകരിക്കാനും നിയമം അനുശാസിക്കുന്നുണ്ട്.
ജനനനിരക്കിൽ വലിയ ഇടിവുവന്നതും വയോജനങ്ങളുടെ നിരക്ക് ഏറിയതുമാണ് അഞ്ചുവർഷമായി തുടരുന്ന ‘രണ്ടുകുട്ടി’ നയത്തിന് മാറ്റം വരുത്താൻ തീരുമാനിച്ചത്. 1980 മുതൽ തുടർന്നുപോന്ന ‘ഒറ്റക്കുട്ടി’ നയം ഉപേക്ഷിച്ച് ദമ്പതിമാർക്ക് രണ്ടുകുട്ടികൾ ആകാമെന്ന തീരുമാനം ചൈനീസ് സർക്കാർ 2016‑ൽ എടുത്തിരുന്നു. ചൈനീസ് സ്റ്റാറ്റിസ്റ്റിക്സ് ബ്യൂറോ മൂന്നാഴ്ചമുമ്പ് പുറത്തുവിട്ട സെൻസസ് പ്രകാരം 1.2 കോടി കുട്ടികളാണ് കഴിഞ്ഞവർഷം രാജ്യത്ത് പിറന്നത്. 1961‑നുശേഷമുള്ള ഏറ്റവുംകുറഞ്ഞ കണക്കാണിത്.
english summary;china passes three child policy in to law
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.