June 27, 2022 Monday

Latest News

June 27, 2022
June 27, 2022
June 27, 2022
June 27, 2022
June 27, 2022
June 27, 2022
June 27, 2022
June 27, 2022
June 27, 2022
June 27, 2022

അജ്ഞാത വൈറസ് ആദ്യ ജീവന്‍ കവര്‍ന്നു, ഏഴുപേരുടെ നില ഗുരുതരം

By Janayugom Webdesk
January 12, 2020

ചൈനയെ ആശങ്കയിലാഴ്ത്തി അജ്ഞാത വൈറസ് ബാധിച്ച് ആദ്യ മരണം. വൈറസ് ബാധ പടർന്നുപിടിച്ച വൂഹാനിൽ ചികിത്സയിലായിരുന്ന 61 വയസ്സുകാരനാണ് കഴിഞ്ഞ വ്യാഴാഴ്ച മരിച്ചതെന്ന് ചൈനീസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. നിലവിൽ 41 പേരിലാണ് പുതിയ വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയിരിക്കുന്നത്. ഇതിൽ ഏഴുപേരുടെ നില ഗുരുതരമാണ്. ഇതിനിടെ ചികിത്സയിലുണ്ടായിരുന്ന രണ്ടുപേർ ആശുപത്രി വിട്ടതായും വൂഹാൻ ഹെൽത്ത് കമ്മീഷൻ അധികൃതർ അറിയിച്ചു.

അതേസമയം, ജനുവരി മൂന്നിന് ശേഷം പുതിയ കേസുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നാണ് അധികൃതർ നൽകുന്ന വിവരം.കഴിഞ്ഞ മാസം അവസാനത്തോടെയാണ് വൂഹാൻ നഗരത്തിൽ അജ്ഞാത വൈറസ് ബാധ കണ്ടെത്തിയത്. മത്സ്യ‑മാംസ മാർക്കറ്റിലെ ജോലിക്കാരിലായിരുന്നു ആദ്യം വൈറസ് സാന്നിധ്യം സ്ഥിരീകരിച്ചത്. എന്നാൽ ഇത് മനുഷ്യരിൽനിന്ന് മനുഷ്യരിലേക്ക് പടരുന്ന വൈറസ് അല്ലെന്ന് ആരോഗ്യവിദഗ്ധർ സ്ഥിരീകരിച്ചിരുന്നു. രോഗികളുമായി അടുത്തിടപഴകിയവരിലും ചികിത്സിച്ച ആരോഗ്യവകുപ്പ് ജീവനക്കാരിലും വൈറസ് സാന്നിധ്യം കണ്ടെത്തിയിരുന്നില്ല.

കൊറോണവൈറസിന്റെ പുതിയ രൂപത്തിലുള്ള വൈറസാണ് വൂഹാനിൽ പടർന്നുപിടിച്ചതെന്നാണ് പ്രാഥമികനിഗമനം. ന്യൂമോണിയയുമായി സാദൃശ്യമുള്ള വൈറസ് രോഗമാണിതെന്ന് നേരത്തെതന്നെ റിപ്പോർട്ടുകളുണ്ടായിരുന്നു. അജ്ഞാത വൈറസ് രോഗം കാരണം ഒരാൾ മരിച്ചതോടെ ചൈനയിലെ ടൂറിസം രംഗത്ത് ഉൾപ്പെടെ ആശങ്ക വർധിച്ചിരിക്കുകയാണ്. ജനുവരി 25 മുതൽ ചൈനയിലെ സ്പ്രിങ് ഫെസ്റ്റിവൽ ആരംഭിക്കാനിരിക്കെയാണ് മരണം സംഭവിച്ചിരിക്കുന്നത്. സ്പ്രിങ് ഫെസ്റ്റിവൽ സമയത്ത് ചൈനയിലെ മിക്കവരും വിനോദസഞ്ചാരത്തിനും കുടുംബസന്ദർശനത്തിനുമായി രാജ്യത്തിന്റെ വിവിധഭാഗങ്ങളിലേക്ക് യാത്രചെയ്യുന്നത് പതിവാണ്. നിലവിലെ സാഹചര്യത്തിൽ വൂഹാനിൽനിന്ന് വരുന്നവരെ നിരീക്ഷിക്കാൻ വിമാനത്താവളങ്ങളിലും റെയിൽവേ സ്റ്റേഷനുകളിലും പ്രത്യേക സംവിധാനം ഏർപ്പെടുത്തി.

Eng­lish Sum­ma­ry: chi­na report first death from new virus

YOU MAY ALSO LIKE THIS VIDEO

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.