കോവിഡ് വ്യാപനത്തിന്റെ പ്രഭവ കേന്ദ്രമായ ചൈനയിൽ നിന്നും ആശ്വാസ വാർത്ത. ചൊവ്വാഴ്ച ചൈനയിൽ കോവിഡ് 19 ന്റെ പുതിയ കേസുകൾ ഒന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ചൈനീസ് ദേശിയ ആരോഗ്യ കമ്മീഷൻ വ്യക്തമാക്കി.ഇത് ആദ്യമായായിയാണ് പുതിയ കേസുകൾ ചൈനയിൽ റിപ്പോർട്ട് ചെയ്യാതെ കടന്നു പോകുന്നത്.
കോവിഡ് കേസുകളിൽ ചൈനയിൽ മാർച്ച് മുതൽ ഗണ്യമായ കുറവുണ്ട്. കേസുകളുടെ എണ്ണത്തിൽ കുറവ് രേഖപെടുത്തിയെന്നാൽ അപകട സാധ്യത തള്ളി കളയാൻ സാധിക്കില്ലെന്നും ആരോഗ്യ കമ്മീഷൻ വ്യക്തമാക്കി. മുൻകരുതലുകളും സുരക്ഷാ സജ്ജീകരണങ്ങളും കർശനമായി തുടരുമെന്നും കമ്മീഷൻ അറിയിച്ചു.
81000ല്‍ കൂടുതല്‍ കോവിഡ്-19 കേസുകളാണ് ചൈനയിൽ ഇതുവരെ രേഖപ്പെടുത്തിയത്. 3300 ഓളം പേർ രോഗബാധിതരായി മരണപ്പെട്ടു എന്നാണ് കണക്കുകൾ.
ENGLISH SUMMARY: China reports no new Corona virus death for the first time
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.