Web Desk

ബീജിങ്

March 14, 2020, 10:11 pm

കൊറോണ വൈറസ് വ്യാപനത്തിന് പിന്നിൽ യുഎസ് എന്ന് ചൈന: പ്രതിഷേധിച്ച് യുഎസ്

Janayugom Online

കൊറോണ വൈറസ് വ്യാപനത്തിന് പിന്നിൽ യുഎസ് ആര്‍മിയാണ് എന്ന പരാമര്‍ശത്തില്‍ ചൈനയോട് യുഎസ് പ്രതിഷേധമറിയിച്ചു. വാഷിങ്ടണിലെ ചൈനീസ് അംബാസിഡർ കുയി ടിയാന്‍കായിയെ വിളിച്ചുവരുത്തി യുഎസ് പ്രതിഷേധമറിയിച്ചു. ചൈനീസ് വിദേശകാര്യ വക്താവ് സാവോ ലിജിയാനാണ് യുഎസിനെതിരായ പരാമർശം നടത്തിയത്. ഇറാനും കൊറോണയ്ക്ക് പിന്നില്‍ അമേരിക്കയാണ് എന്ന് ആരോപിച്ചിരുന്നു.ഇത്തരത്തിലുള്ള ഗൂഢാലോചനാ സിദ്ധാന്തങ്ങള്‍ ഇത്തരമൊരു സമയത്ത് മുന്നോട്ടുവയ്ക്കുന്നത് അപകടകരമാണെന്ന് യുഎസ് വിദേശകാര്യ ഉദ്യോഗസ്ഥന്‍ പറഞ്ഞു.

ഇത്തരം സമീപനങ്ങള്‍ ഒരു തരത്തിലും അംഗീകരിക്കില്ലെന്ന് യുഎസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. ചൈനീസ് വക്താവ് സാവോ ചൈനീസ് ഭാഷയിലും ഇംഗ്ലീഷിലുമായി ഇട്ട ട്വീറ്റുകള്‍ സോഷ്യല്‍മീഡിയയില്‍ വലിയ ചര്‍ച്ചയായിരുന്നു. വുഹാനിലേയ്ക്ക് കൊറോണ കൊണ്ടുവന്നത് യുഎസ് ആര്‍മിയായിരിക്കാം എന്ന് ചൈനീസ് വക്താവ് പറഞ്ഞിരുന്നു. നിങ്ങള്‍ സുതാര്യമാകണം. നിങ്ങളുടെ ഡാറ്റ പുറത്തുവിടൂ. നിങ്ങള്‍ ഞങ്ങളോട് ചില കാര്യങ്ങള്‍ വിശദീകരിക്കേണ്ടതുണ്ടെന്നായിരുന്നു വക്താവിന്റെ പ്രതികരണം.

കൊറോണ വിഷയം കൈകാര്യം ചെയ്യുന്നതിലെ വീഴ്ചകളില്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും ഗവണ്‍മെന്റും രൂക്ഷവിമര്‍ശനം നേരിട്ടുകൊണ്ടിരിക്കുന്നതിനിടെയാണ് ചൈനീസ് വക്താവിന്റെ വിമര്‍ശനം. വിദേശകാര്യ വക്താവില്‍ നിന്ന് വ്യത്യസ്തമായി നയതന്ത്രപരമായി സമവായത്തിന്റെ സമീപനമാണ് ചൈനീസ് അംബാസഡര്‍ സ്വീകരിച്ചത്. കൊറോണയെ നേരിടാനുള്ള പോരാട്ടത്തില്‍ യുഎസുമായി സഹകരിച്ച് പ്രവര്‍ത്തിക്കാനാകുമെന്നാണ് പ്രതീക്ഷ എന്നായിരുന്നു അംബാസിഡറുടെ പ്രതികരണം.

Eng­lish Sum­ma­ry: chi­na said US is cause the spread of corona

You may also like this video