ചൈന ധാരണ പാലിക്കണം: ഇന്ത്യ

Web Desk

ന്യൂഡൽഹി:

Posted on July 02, 2020, 10:55 pm

കിഴക്കൻ ലഡാക്ക് അതിർത്തിയിൽ സമാധാനം നിലനിർത്താനുള്ള നടപടികൾ ചൈനയുടെ ഭാഗത്തുനിന്നും അടിയന്തരമായി ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം. ഇരുരാജ്യങ്ങളും തമ്മിൽ നേരത്തെയുള്ള ഉഭയകക്ഷി കരാറുകളും ധാരണകളും പാലിക്കുമെന്നാണ് ഇപ്പോഴത്തെ പ്രതീക്ഷ.

സൈനിക- നയതന്ത്ര തലത്തിലുള്ള ചർച്ചകൾ തുടരുകയാണെന്നും വിദേശകാര്യ വക്താവ് അനുരാഗ് ശ്രീവാസ്തവ പറഞ്ഞു. ജൂൺ 30ന് അതിർത്തിയിൽ നിന്നുള്ള സൈനിക പിൻമാറ്റത്തിന് കമാൻഡർ തല ചർച്ചയിൽ തീരുമാനിച്ചു. ചൈനീസ് ആപ്പുകൾ നിരോധിച്ച ഇന്ത്യൻ നടപടി ലോക വ്യാപാര സംഘടനയിൽ ഉന്നയിക്കുമെന്ന കാര്യത്തിലുള്ള വ്യക്തമായ നിലപാട് പറയാൻ അദ്ദേഹം തയ്യാറായില്ല. അതേസമയം പ്രതിരോധമന്ത്രി രാജ്നാഥ് സിങ് ഇന്ന് നടത്താനിരുന്ന ലഡാക്ക് സന്ദർശനം റദ്ദാക്കിയിട്ടുണ്ട്.

ENGLISH SUMMARY:Chi­na should under­stand: India

YOU MAY ALSO LIKE THIS VIDEO