യഥാര്‍ത്ഥ നിയന്ത്രണരേഖ മുറിച്ചുകടന്നതിന് ഇന്ത്യന്‍ സൈനികര്‍ പിടികൂടിയ ചൈനീസ് സൈനികനെ എത്രയും വേഗം കൈമാറണമെന്ന് ചൈന ആവശ്യപ്പെട്ടു. ചൈനീസ് സൈനികന് ഇരുട്ടുമൂലം വഴിതെറ്റിയതാണെന്ന് ‘ദ ചൈന മിലിറ്ററി ഓണ്‍ലൈന്‍’ റിപ്പോര്‍ട്ട് ചെയ്തു.
‘ഇരുട്ടും സങ്കീര്‍ണമായ ഭൂപ്രകൃതിയും കാരണം പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയിലെ ഒരു സൈനികന് വഴിതെറ്റി നിയന്ത്രണരേഖ മുറിച്ചുകടന്നിരുന്നു. സൈനികനെ കാണാതായി രണ്ടുമണിക്കൂറിനുളളില്‍ അദ്ദേഹത്തെ പിടികൂടിയതായി ഇന്ത്യ സ്ഥിരീകരിച്ചു. ഉന്നത ഉദ്യോഗസ്ഥരുടെ നിര്‍ദ്ദേശം ലഭിച്ചതിന് ശേഷം ചൈനീസ് സൈനികനെ കൈമാറുമെന്ന് ഇന്ത്യ പറഞ്ഞു’, എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇന്ത്യന്‍ അധികൃതര്‍ ഉടന്‍തന്നെ സൈനികനെ കൈമാറണമെന്നും ഇരുരാജ്യങ്ങളും ഐക്യത്തോടെ അതിര്‍ത്തിയിലെ സമാധാനം നിലനിര്‍ത്തേണ്ടതുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
വെള്ളിയാഴ്ച കിഴക്കന്‍ ലഡാക്കിലെ പാംഗോങ് തടാകത്തിന്റെ തെക്കേക്കരയില്‍ നിന്നാണ് ചൈനീസ് സൈനികന് ഇന്ത്യന്‍ സൈന്യത്തിന്റെ പിടിയിലായത്.
മൂന്നുമാസത്തിനിടെ രണ്ടാംതവണയാണ് അതിര്‍ത്തി മറികടന്നെത്തിയ ചൈനീസ് സൈനികര്‍ ഇന്ത്യയുടെ പിടിയിലാകുന്നത്.
ഒക്ടോബര്‍ 19‑ന് ലഡാക്കിലെ തന്നെ ദെംചോക്ക് മേഖലയില്‍ വഴിതെറ്റി യഥാര്‍ത്ഥ നിയന്ത്രണരേഖ കടന്ന ചൈനീസ് കോര്‍പ്പറല്‍ വാങ് യാ ലോങ്ങിനെ ഇന്ത്യൻ സൈന്യം പിടികൂടിയിരുന്നു. പിന്നീട് ഇദ്ദേഹത്തെ ചൈനയ്ക്ക് കൈമാറി.
English Summary : India to handover Chinese Soldier
You may also like this video :