Web Desk

ബെയ്ജിങ്

June 08, 2020, 12:03 pm

കോവിഡ് 19 വാക്‌സിന്‍ പരീക്ഷണങ്ങളില്‍ ആഗോളസഹകരണം ശക്തമാക്കാനൊരുങ്ങി ചൈന

Janayugom Online

കോവിഡ് 19 വാക്‌സിന്‍ പരീക്ഷണങ്ങളില്‍ രാജ്യാന്തര സഹകരണം ശക്തമാക്കാനൊരുങ്ങി ചൈന. രാജ്യത്തെ ശാസ്ത്ര സാങ്കേതിക മന്ത്രിയാണ് ഇക്കാര്യം അറിയിച്ചത്.

വുഹാനില്‍ നിന്ന് പടര്‍ന്ന് പിടിച്ച കൊറോണ വൈറസിനെ നേരിടാനുള്ള വാക്‌സിന്‍ വികസിപ്പിക്കാനുള്ള ആഗോളശ്രമങ്ങള്‍ക്ക് കൂടുതല്‍ കരുത്ത് പകരാന്‍ ശ്രമിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇതിനകം തന്നെ ചൈനീസ് ശാസ്ത്രജ്ഞര്‍ വികസിപ്പിച്ചെടുത്ത വാക്‌സിന്‍ അഞ്ച് തവണ മനുഷ്യരില്‍ പരീക്ഷിച്ച് കഴിഞ്ഞിരുന്നു. ലോകാര്യോഗസംഘടനയുടെ കണക്കുകള്‍ പ്രകാരം ആഗോളതലത്തില്‍ തന്നെ പരീക്ഷണങ്ങളുടെ പകുതിയോളമാണിത്.

ഉപയോഗ ക്ഷമമായാലുടന്‍ തന്നെ ചൈനയുടെ മരുന്ന് ആഗോള പൊതുസാധനമായി മാറുമെന്ന് കഴിഞ്ഞ മാസം തന്നെ ലോകാരോഗ്യസംഘടനയെ പ്രസിഡന്‌റ് ഷി ജീന്‍പിങ് അറിയിച്ചിരുന്നു. വികസ്വര രാജ്യങ്ങളിലെ ജനങ്ങള്‍ക്ക് താങ്ങാനാകുന്ന വിലയില്‍ ഈ മരുന്നുകള്‍ ലഭ്യമാക്കുമെന്നും അദ്ദേഹം ഉറപ്പ് നല്‍കിയിരുന്നു.

ലോകത്തെ മുള്‍മുനയില്‍ നിര്‍ത്തിയിരിക്കുന്ന കൊറോണ വൈറസിനെ വരുതിയിലാക്കുകയാണ് പ്രാഥമിക ഉദ്ദേശ്യമെന്നും ചൈനയുടെ ശാസ്ത്ര സാങ്കേതിക മന്ത്രി വാങ് ഴിഹാങ് പറഞ്ഞു. അതേസമയം വാക്‌സിന്‍ വികസിപ്പിക്കുക സമയമെടുക്കുന്നതും വളരെ ബുദ്ധിമുട്ടുള്ളതുമായ സംഗതിയാണെന്നും അദ്‌ദേഹം കൂട്ടിച്ചേര്‍ത്തു.

ചില രാജ്യങ്ങള്‍ കൊറോണവൈറസിനെ രാഷ്ട്രീയവത്ക്കരിക്കാന്‍ ശ്രമിക്കുന്നത് ദൗര്‍ഭാഗ്യകരമാണെന്നും അദ്ദേഹം പറഞ്ഞു.

ENGLISH SUMMARY: Chi­na To Strength­en Glob­al Coop­er­a­tion In COVID-19 Vac­cine Trials

YOU MAY ALSO LIKE THIS VIDEO: