ഫ്ളോറിഡ: അമേരിക്കയും ചൈനയും തമ്മിലുള്ള വാണിജ്യ കരാറിൽ ഉടൻ ഒപ്പു വയ്ക്കുമെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. വാണിജ്യ കരാറിൽ ഇരുരാജ്യങ്ങളും ചില നിർണായ നീക്കങ്ങൾ നടത്തിയിട്ടുണ്ടെന്നും ട്രംപ് പറഞ്ഞു.
ലോകത്തെ രണ്ട് വൻ സാമ്പത്തിക ശക്തികൾ തമ്മിൽ മാസങ്ങളായി നീണ്ട വാണിജ്യ യുദ്ധത്തിന് ഈ മാസം ആദ്യം തന്നെ ചില അയവുകൾ ഉണ്ടായിരുന്നു. ഇവരുടെ വാണിജ്യ യുദ്ധം ആഗോള വളർച്ചയെ പോലും സാരമായി ബാധിച്ചിരുന്നു.
ചൈനയുടെ ചില ഉല്പന്നങ്ങൾക്ക് നികുതി കുറയ്ക്കാമെന്ന അമേരിക്കൻ തീരുമാനമുണ്ടായതോടെ അമേരിക്കൻ കാർഷിക വിഭവങ്ങള്‍ക്ക് വൻതോതിൽ ചൈനയിൽ നിന്ന് ആവശ്യക്കാരെത്തുകയാണ്.
വാണിജ്യ ഉടമ്പടി അടുത്തമാസം ഒപ്പു വയ്ക്കുമെന്നാണ് ധനകാര്യ സെക്രട്ടറി സ്റ്റീവൻ മ്നുചിൻ അറിയിച്ചിട്ടുള്ളത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.