Web Desk

ബെയ്ജിങ്ങ്

January 27, 2020, 9:12 am

കൊറോണ വൈറസ്: മരണം 80 ആയി, ചൈനയിൽ മാത്രം 2744 പേർക്ക് രോഗബാധ

Janayugom Online

കൊറോണ വൈറസ് ബാധയിൽ ചൈനയില്‍ മരണം 80 ആയി. ചൈനയിൽ മാത്രം 2744 പേർക്ക് രോഗബാധ സ്ഥിരീകരിച്ചു. 769 പേര്‍ക്കാണ് പുതിയതായി രോഗബാധ സ്ഥിരീകരിച്ചിട്ടുള്ളത്. ഇതില്‍ 461 പേരുടെ നില അതീവ ഗുരുതരമാണ്.

അതിവേഗം പടരുന്ന കൊറോണ വൈറസിനെ തുടര്‍ന്ന് ചൈനയിലെ പ്രധാന നഗരങ്ങള്‍ അടച്ചിരിക്കുകയാണ്. ഷാന്‍ഡോങ്, ബെയ്ജിങ്ങ്, ഷാങ്ഹായ്, ഷിയാന്‍, ടിയാന്‍ജിം തുടങ്ങിയ സ്ഥലങ്ങളില്‍ കടുത്ത യാത്രാനിയന്ത്രണമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. തെക്കന്‍ പ്രവിശ്യകളായ ഗുവാങ്‌ഡോംഗ്, ജിയാങ്‌സി തുടങ്ങി മറ്റു മൂന്ന് നഗരങ്ങളില്‍ ജനങ്ങള്‍ നിര്‍ബന്ധമായും മുഖാവരണം ധരിക്കണമെന്ന് അധികൃതര്‍ കര്‍ശനമായ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഹുബെയുടെ തലസ്ഥാനമായ വുഹാനില്‍ നിന്നാണ് ഈ വൈറസ് ചൈനയിലും ലോകമെമ്പാടും പടര്‍ന്നുപിടിച്ചത്.

അതേസമയം ചൈനയിലെ സ്ഥിതി ഗുരുതരമാണെന്നാണ് ബീജിങ്ങിലെ അമേരിക്കൻ കോൺസുലേറ്റ് പറയുന്നത്. തങ്ങളുടെ പൗരന്മാരെ അടിയന്തരമായി ചാർട്ടേഡ് വിമാനം വഴി ഒഴിപ്പിക്കാനാണ് കോൺസുലേറ്റിന്റെ തീരുമാനം. അതേസമയം പടർന്നുപിടിക്കാനുള്ള വൈറസിന്റെ ശേഷി വർധിക്കുന്നതായാണ് ചൈനീസ് അധികൃതർ പറയുന്നത്.

YOU MAY ALSO LIKE THIS VIDEO