ഹാഫിസ് സയ്യിദിനെ മാറ്റിതാമസിപ്പിക്കണമെന്ന ആവശ്യവുമായി ചൈന

Web Desk
Posted on May 24, 2018, 2:30 pm

ജമാഅത്ത് ഉദ് ദവ മേധാവി ഹാഫിസ് സയ്യിദിനെ പശ്ചിമേഷ്യൻ രാജ്യത്തേക്ക് മാറ്റണമെന്ന  ആവശ്യവുമായി ചൈന. ഹാഫിസ് സയ്യിദിനെ മുഖ്യധാരയില്‍ നിന്നും മാറ്റിനിര്‍ത്താന്‍ അടിയന്തിര നടപടികള്‍ സ്വീകരിക്കണമെന്നാണ് ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍ പിങിന്റെ  നിര്‍ദേശം.

പിങുമായി പാക്ക് പ്രധാനമന്ത്രി ഷാഹിദ്‌  ഖാ ഖാന്‍ അബ്ബാസിയുമായി കഴിഞ്ഞ മാസം നടത്തിയ കൂടിക്കാഴ്ചയിലാണ് ഇക്കാര്യം ചര്‍ച്ചചെയ്തതെന്നാണ് ഹിന്ദു റിപ്പോർട്ട് ചെയ്യുന്നത്.

ബോവോ ഫോറത്തില്‍ പങ്കെടുക്കാനായി പാക് പ്രധാനമന്ത്രി ചൈനയിലെത്തിയപ്പോഴായിരുന്നു കൂടിക്കാഴ്ച.

എന്നാല്‍ ഇന്ത്യയുടെയും യുഎസിന്റെ സമ്മര്‍ദത്തിന് വഴങ്ങിയാണ് സയ്യീദിനെതിരേ നടപടിയെക്കാന്‍ പാക്ക് സര്‍ക്കാര്‍ ഒരുങ്ങുന്നതെന്നാണ് ജമാഅത്ത് ഉദ് ദവ വൃത്തങ്ങളുടെ ആരോപണം.

മുംബൈ ഭീകരാക്രമണക്കേസിലെ മുഖ്യ സുത്രധാരനെന്ന്‌ ആരോപിക്കപ്പെടുന്ന വ്യക്തിയാണ് സയ്യിദ്.