October 6, 2022 Thursday

2021 മുതൽ പ്രതിവർഷം 100 കോടി ഡോസ് കോവിഡ് വാക്സീൻ നിർമിക്കും; ചൈന

Janayugom Webdesk
ബെയ്ജിങ്
September 25, 2020 9:06 pm

2021 മുതൽ പ്രതിവർഷം 100 കോടി ഡോസ് കോവിഡ് വാക്സിൻ നിർമിക്കുമെന്ന് ചൈനീസ് ആരോഗ്യ മന്ത്രാലയം. ഈ വർഷം അവസാനത്തോടെ 610 മില്യൻ ഡോസ് ആയിരിക്കും നിർമിക്കുകയെന്ന് നാഷണൽ ഹെൽത്ത് കമ്മീഷൻ ഡവലപ്മെന്റ് സെന്റർ ഫോർ മെഡിക്കൽ സയൻസ് ആൻഡ് ടെക്നോളജി ഡയറക്ടർ ജനറൽ ഷെങ്ഗ് ഷൊങ്വെയ് പറഞ്ഞു.

പൊതുജനങ്ങൾക്ക് ലഭ്യമാക്കുന്നതിനു മുൻപ് ആരോഗ്യപ്രവർത്തകർ, അതിർത്തി സേന, മുതിർന്ന പൗരന്മാർ എന്നിവർക്കാകും വാക്സീൻ ആദ്യം നൽകുകയെന്നും ഷൊങ്വെയ് വ്യക്തമാക്കി. 11 വാക്സീനുകളാണ് ചൈനയിൽ പരീക്ഷണഘട്ടത്തിലുള്ളത്. ഇതിൽ നാലെണ്ണം മൂന്നാംഘട്ട പരീക്ഷണത്തിലാണ്.

ചൈനീസ് കമ്പനികളായ സിനോവാക് ബയോടെക്, സിനോഫാം എന്നിവ തദ്ദേശീയമായി വികസിപ്പിച്ച വാക്സീനുകൾ കഴിഞ്ഞദിവസം പൊതുജനങ്ങൾക്കായി പ്രദർശിപ്പിച്ചിരുന്നു. ബെയ്ജിങ് ട്രേഡ് ഫെയറിലാണു വാക്സീനുകൾ പ്രദർശിപ്പിച്ചത്. മൂന്നാംഘട്ട ക്ലിനിക്കൽ പരീക്ഷണവും വിജയകരമായി പൂർത്തിയാക്കുന്നതോടെ ഈ വർഷം അവസാനം അനുമതി ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Eng­lish sum­ma­ry; Chi­na will pro­duce 100 mil­lion dosage vac­cines per year from 2021: China

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.