ഉഗ്രശേഷിയുള്ള മിസൈലുമായി ചൈന

Web Desk
Posted on October 01, 2019, 7:59 pm

ബീജിങ്‌: 30 മിനിറ്റിനുള്ളില്‍ അമേരിക്കയെ തകര്‍ക്കാന്‍ കഴിയുന്ന തരത്തിലുള്ള ഭൂഖണ്ഡാന്തര ബലിസ്റ്റിക് മിസൈല്‍ വെളിപ്പെടുത്തി ചൈന. ലോകത്തിലെ ഉഗ്ര ശേഷിയുള്ള ബലിസ്റ്റിക് മിസൈലാണ് ഡിഎഫ് 41 എന്നു പേരുള്ള മിസൈല്‍.

15,000 കിലോമീറ്ററാണ് ഇതിന്റെ പ്രഹര പരിധി. ഒരേസമയം 10 പോര്‍മുനകള്‍ വഹിക്കാന്‍ ശേഷിയുള്ള മിസൈല്‍ അമേരിക്കയിലെവിടെയും കനത്ത നാശം വിതയ്ക്കാന്‍ സാധിക്കും. ദേശീയ ദിന പരേഡിലാണ് ചൈന ഡിഎഫ് 41 മിസൈലിനെകുറിച്ച് വെളിപ്പെടുത്തിയത്.