Web Desk

ബീജിങ്

March 14, 2020, 10:02 pm

ചൈന എല്ലാം മൂടിവെച്ചെന്ന് ആരോപണം: ആദ്യത്തെ കൊറോണ ബാധ റിപ്പോർട്ട് ചെയ്തത് നവംബറിൽ

Janayugom Online

രാജ്യത്ത് ആദ്യത്തെ കൊറോണബാധ റിപ്പോർട്ട് ചെയ്തത് നവംബർ 17നെന്ന് റിപ്പോർട്ട്. ചൈനീസ് സർക്കാർ പുറത്ത് വിടാത്ത രേഖകള്‍ ഉദ്ധരിച്ചാണ് മാധ്യമങ്ങൾ ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കഴിഞ്ഞ വർഷം 266 പേർക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. ഇവരെ നിരീക്ഷണത്തിലാക്കുകയും ചെയ്തിരുന്നു. പുതിയ വൈറസിന്റെ ഉദയത്തെക്കുറിച്ച് സർക്കാർ പ്രഖ്യാപിക്കുന്നതിന് ആഴ്ചകൾക്ക് മുമ്പാണ് രോഗം തിരിച്ചറിഞ്ഞത്. ആദ്യഘട്ടത്തിൽ രോഗം മൂടിവച്ചതിനെതിരെ വ്യാപക പ്രതിഷേധം ചൈനയ്ക്കെതിരെ ഉയർന്നിരുന്നു.

സാർസിനെ പോലുള്ള വൈറസുകൾ ഉണ്ടാകുന്നതിനെക്കുറിച്ച് സഹപ്രവർത്തകർക്ക് മുന്നറിയിപ്പ് നൽകിയ ഡോക്ടർമാര്‍ക്കെതിരെ നടപടികൾ സ്വീകരിക്കുകയും ചെയ്തു. ഹുബെയ് പ്രവിശ്യയിലെ 55കാരനാണ് ആദ്യമായി രോഗം സ്ഥിരീകരിച്ചത്. ഒരുമാസത്തിന് ശേഷം ദിവസവും അഞ്ച് പേർക്ക് വരെ രോഗം സ്ഥിരീകരിച്ചു. ഡിസംബർ ഇരുപതോടെ അറുപത് പേരിൽ രോഗം സ്ഥിരീകരിച്ചതായും റിപ്പോർട്ട് വ്യക്തമാക്കുന്നു. ലോകമെമ്പാടുമായി രോഗം ഇപ്പോൾ 128,343 പേർക്ക് സ്ഥിരീകരിച്ചിട്ടുണ്ട്.

4,702 പേർ മരണത്തിന് കീഴടങ്ങി. 68,324പേരിൽ രോഗം ഭേദമായിട്ടുണ്ട്. 81,000 കേസുകൾ ചൈനയിലാണ്.ചൈനീസ് സർക്കാർ ഡിസംബർ എട്ടിനാണ് ആദ്യ കൊറോണബാധ റിപ്പോർട്ട് ചെയ്തതായി ലോകാരോഗ്യ സംഘടനയെ അറിയിച്ചത്.അമേരിക്കൻ സൈന്യമാണ് കൊറോണ വൈറസിനെ രാജ്യത്ത് എത്തിച്ചതെന്നാണ് വിദേശകാര്യവക്താവ് ഴാവോലിജിയൻ കഴിഞ്ഞ ദിവസം പറഞ്ഞത്. എന്നാൽ ഇതിനുള്ള തെളിവുകളൊന്നും അദ്ദേഹം ഹാജരാക്കിയില്ല.

Eng­lish Sum­ma­ry: Chi­na’s first coro­na case iden­ti­fied in November

You may also like this video