ഹോങ്കോങ്സിറ്റി: സംഘർഷഭരിതമായ ഹോങ്കോങ് സിറ്റി ശരിയായ പാതയിലേക്ക് തിരിച്ച് വരുമെന്ന് പ്രതീക്ഷിക്കുന്നതായി പുതുതായി നിയമിതനായ ചൈനീസ് ദൂതൻ ലുവോ ഹുയിനിങ്. ചുമതലയേറ്റെടുക്കുന്ന വേളയിൽ നടത്തിയ പ്രസംഗത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
ഹോങ്കോങിലെ ബീജിങ് ലെയ്സൺ ഓഫീസർ വാങ് ഴിമിന് പകരമാണ് ലുവോ നിയമിതനായത്. നഗരത്തിൽ ജനാധിപത്യ അനുകൂല പ്രക്ഷോഭം തുടങ്ങിയ ശേഷം നടക്കുന്ന ആദ്യത്തെ സുപ്രധാന ഉദ്യോഗസ്ഥ മാറ്റമാണിത്. ഏഴ്മാസത്തിലേറെയായി നഗരത്തിൽ പ്രക്ഷോഭം ശക്തമായിരിക്കുകയാണ്. ഹോങ്കോങ് വിഷയത്തിൽ നിലപാട് മാറ്റമുണ്ടാകുമോയെന്നതിനെക്കുറിച്ച് യാതൊരു സൂചനയും അദ്ദേഹം നൽകിയില്ല.
കുറ്റവാളികളെ കൈമാറുന്നത് സംബന്ധിച്ച പുതിയ നിയമമാണ് ഹോങ്കോങിൽ പ്രക്ഷോഭത്തിന് തുടക്കമിട്ടത്. എന്നാൽ പിന്നീടിത് വിശാലമായ ആവശ്യങ്ങളിലേക്ക് മാറി.
സമാധാനപരമായി നടന്ന പ്രക്ഷോഭത്തിന് നേർക്ക് പൊലീസ് അതിക്രമങ്ങളുണ്ടായി. നിരവധി പേർ അറസ്റ്റിലായി.
Luo Huining, newly installed head of Beijing’s liaison office, gave little away in his first public statement
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.