ബീജിങ്
പടർന്ന് പിടിക്കുന്ന കൊറോണ ഭീതിയ്ക്കിടയിലും പ്രണയദിനം ആഘോഷമാക്കി ചൈന. വാലെന്റൈൻസ് ഡേയിൽ മാസ്ക് ധരിച്ച് പ്രണയപുഷ്പ്പങ്ങൾ വിൽക്കുന്ന ഒരു ചൈനീസ് യുവതിയെയാണ്. സായ് സിയോമന്‍ എന്ന യുവതി തന്റെ പൂക്കൾ വാങ്ങുന്നവർക്ക് കൈകള്‍ കഴുകാനുള്ള ഒരു ചെറിയ കുപ്പി ഹാന്‍ഡ് വാഷും സമ്മാനമായി നൽകുന്നുണ്ട്. കൊറോണ വൈറസ് ബാധ തന്റെ കസ്റ്റമേര്‍സിന് ഉണ്ടാകാതിരിക്കാനണ് ഇങ്ങനെ ചെയ്യുന്നതെന്നാണ് അവർ പറയുന്നത്. ചൈനയെ പിടിച്ചുകുലുക്കിയ കൊറോണ ഇവരുടെ പൂക്കച്ചവടത്തെ കാര്യമായി തന്നെ ബാധിച്ചിട്ടുണ്ട്.
എല്ലാ വർഷത്തെയും വാലെന്റൈൻസ് ഡേ ദിനത്തിൽ ഏറ്റവും തിരിക്കുണ്ടാവാറുണ്ടായിരുന്ന തെരുവുകൾ പലതും വിജനമായി കിടക്കുകയാണ്. പ്രണയിതാക്കൾ ഒന്ന് നേരിട്ട് കാണുവാൻ പോലും പറ്റാത്ത അവസ്ഥയിലാണ്. ഭീതിയോടെ ഈ ഒരു പ്രണയദിനം കൂടി കടന്ന് പോകുമ്പോൾ സ്വന്തം ഉറ്റവർക്കും ഉടയവർക്കും വേണ്ടി പ്രാർത്ഥിക്കുകയാണ് ചൈനീസ് ജനത.
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.