ലോകം കൊറോണ വൈറസിന്റെ പിടിയിൽ അമരുമ്പോൾ ചൈനയിലെ വുഹാനിലെ വെറ്റ് മാർക്കറ്റിൽ നിന്നാണ് വൈറസ് വ്യാപനം ആരംഭിച്ചതെന്നാണ് പൊതുവെയുള്ള വിലയിരുത്തൽ. അത് ശരിയാണെങ്കിലും അല്ലെങ്കിലും ചൈനയിലെ വെറ്റ് മാർക്കറ്റുകൾ എന്നും പകർച്ച വ്യാധികളുടെ ഒരു പ്രഭവ കേന്ദ്രമെന്നാണ് ശാസ്ത്ര സമൂഹത്തിന്റെ കണക്കുകൂട്ടൽ.
ഭക്ഷണത്തിനായി ജീവനുള്ളതും ചത്തതും കൊന്നതുമായ ജീവികളെ വിൽക്കുന്ന സ്ഥലമാണ് വെറ്റ് മാർക്കറ്റ്. മത്സ്യം, വിവിധയിനം പക്ഷികൾ, നീർനായ്, തുരപ്പൻ കരടി ( ബാഡ്ജേഴ്സ്), വവ്വാലുകൾ, ഈനാംപേച്ചി (പാംഗോളിൻസ്), ആമകൾ എന്നിവയുടെ ഇറച്ചി വിൽക്കുന്ന സ്ഥലമാണ് വെറ്റ് മാർക്കറ്റ്. ഇവിടെനിന്നും ഒഴുകുന്ന കശാപ്പ് മാലിന്യങ്ങൾ, മലിനജലം എന്നിവയിലൂടെയാണ് വൈറസുകൾ പരക്കുന്നതെന്ന് ലോകാരോഗ്യ സംഘടനയെ ഉദ്ധരിച്ച് അമേരിക്കൻ പത്രമായ ദി ഹിൽ റിപ്പോർട്ട് ചെയ്യുന്നു. ഇത്തരത്തിലുള്ള വെറ്റ് മാർക്കറ്റുകൾ എന്നും വളരെ കുപ്രസിദ്ധമാണ്. തികച്ചും സുരക്ഷിതമില്ലാത്തതും ശുചിത്വമില്ലാത്ത സാഹചര്യങ്ങളിലുമാണ് ഈ മാർക്കറ്റുകൾ പ്രവർത്തിക്കുന്നത്.
കൊറോണ വൈറസ് വ്യാപനത്തിന് കാരണം വുഹാനിലിനെ വെറ്റ് മാർക്കറ്റാണെന്ന വാദം ശക്തമായി ഇപ്പോഴുമുണ്ട്. ഈ വെറ്റ് മാർക്കറ്റുകൾ അടച്ചുപൂട്ടണമെന്ന ലോകരാജ്യങ്ങളുടെ ആവശ്യം അംഗീകരിക്കാൻ ചൈ ന ഇന്നും തയ്യാറായിട്ടില്ല. കൊറോണ വൈറസ് വ്യാപനത്തിൽ നിന്നും മോചനം നേടിയ വുഹാനിൽ വെറ്റ് മാർക്കറ്റ് പ്രവർത്തനം വീണ്ടും ആരംഭിച്ചു. സമീപകാലത്ത് ലോകരാജ്യങ്ങളെ ബാധിച്ച വൈറസ് ബാധകളുടെ പ്രഭവകേന്ദ്രം ചൈനയാണ്.
ചൈനയിലെ ഇത്തരത്തിലുള്ള വെറ്റ് മാർക്കറ്റുകൾ ലോകത്തിലെ ജനങ്ങളുടെ ആരോഗ്യത്തിന് ഗുരുതരമായ ഭീഷണിയാണ് സൃഷ്ടിക്കുന്നത്. ചൈനയിലെ ദേശീയ ഭൂമിശാസ്ത്ര ( നാഷണൽ ജിയോഗ്രാഫിക് റിപ്പോർട്ട്) പ്രകാരം 54 വർഗത്തിലുള്ള ജീവികളെ ഭക്ഷണത്തിനായി വളർത്താൻ അനുവദിക്കുന്നു. നീർനായ്, ഒട്ടകപക്ഷി, ഹാംസ്റ്റെർ ( എലി വർഗത്തിലുള്ള ഒരു ജീവി), കടലാമകൾ, മുതലകൾ, പാമ്പുകൾ, പക്ഷികൾ എന്നിവയെയാണ് വളർത്താൻ അനുമതിയുള്ളത്. ഈ ജന്തുക്കളെ വില്‍ക്കുന്ന നൂറിലധികം വൻകിട വെറ്റ് മാർക്കറ്റുകൾ ചൈനയിൽ ഉണ്ടെന്നാണ് വിദഗ്ധർ പറയുന്നത്.
1957–58 : ഏഷ്യൻ ഫ്ലൂ- താറാവുകളിൽ നിന്നാണ് ബാധിച്ചത്- 11 ലക്ഷം പേർ മരിച്ചു
1997: എച്ച് 5 എൻ1- താറാവുവർഗ്ഗത്തിൽപ്പെട്ട ചൈനീസ് ഗീസ്- 455 പേർ മരിച്ചു
2002-03: ബാധിച്ച സാർസ് (വാവലുകളിൽ നിന്നും വ്യാപിച്ചത്)- 774 പേർ മരിച്ചു
2013: എച്ച് 7 എൻ9- പക്ഷിപ്പനി (വെറ്റ് മാർക്കറ്റ്) — 610 പേർ മരിച്ചു
2020: കൊറോണ വൈറസ്, (വെറ്റ് മാർക്കറ്റ്) — അരക്ഷത്തിലധികം പേർമരിച്ചു- തുടരുന്നു
English Summary: China’s Wet Market as a Center for Infectious Diseases
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.