September 26, 2022 Monday

Related news

September 25, 2022
September 16, 2022
September 10, 2022
September 5, 2022
September 4, 2022
August 30, 2022
August 23, 2022
August 20, 2022
August 16, 2022
August 15, 2022

കൂടുതൽ ചൈനീസ് ആപ്പുകൾ വിലക്കും

Janayugom Webdesk
ന്യൂഡല്‍ഹി
July 24, 2020 10:59 pm

ചൈനീസ് ബന്ധമുള്ള ഏതാനും ആപ്പുകള്‍ കൂടി വിലക്കാനൊരുങ്ങി ഐടി മന്ത്രാലയം. ചൈനീസ് ബന്ധമുള്ള മൊബൈല്‍ ആപ്പുകളായ ഹെലോ ലൈറ്റ്, ഷെയര്‍ ഇറ്റ് ലൈറ്റ്, ബിഗോ ലൈറ്റ്, വിഎഫ് വൈ ലൈറ്റ് എന്നിവയാണ് നിരോധിക്കുക. ഗൂഗിള്‍ പ്ലേസ്റ്റോറില്‍ നിന്നും ആപ്പിള്‍ പ്ലേ സ്റ്റോറില്‍ നിന്നും ഇവ ഇതിനോടകം തന്നെ നീക്കം ചെയ്തിട്ടുണ്ട്.

കഴിഞ്ഞ മാസമാണ് ചൈനീസ് ബന്ധമുള്ള 59 ആപ്ലിക്കേഷനുകളെ സുരക്ഷാ വീഴ്ച ചൂണ്ടിക്കാണിച്ച്‌ ഇന്ത്യ നിരോധിച്ചത്. ഇന്ത്യയില്‍ ഏറെ പ്രചാരം നേടിയ ടിക് ടോക് അടക്കമുള്ള 59 ആപ്പുകളാണ് വിലക്കിന്റെ പട്ടികയിലുള്ളത്. വിലക്കിയ ആപ്പുകള്‍ അവയുടെ ചെറുപതിപ്പുകളിലൂടെ പ്രവര്‍ത്തിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെയാണ് ഐടി മന്ത്രാലയത്തിന്റെ പുതിയ നീക്കം.

ENGLISH SUMMARY:chineese appli­ca­tion will be ban
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.