October 6, 2022 Thursday

ബജാജ് ഫിനാൻ‌സിലും ചൈനീസ് ബാങ്ക് നിക്ഷേപം

Janayugom Webdesk
മുംബൈ
September 21, 2020 10:40 pm

എച്ച്ഡിഎഫ്‌സി ലിമിറ്റഡിനും ഐസിഐസിഐ ബാങ്കിനും ശേഷം ഇന്ത്യയിലെ ഏറ്റവും വലിയ എൻ‌ബി‌എഫ്‌സിയായ ബജാജ് ഫിനാൻ‌സിലും പീപ്പിൾസ് ബാങ്ക് ഓഫ് ചൈനയുടെ ഓഹരി നിക്ഷേപം. എച്ച്ഡിഎഫ്‌സി ലിമിറ്റഡിൽ ചൈനീസ് സെൻട്രൽ ബാങ്ക് നടത്തിയ നിക്ഷേപം സാമ്പത്തിക വിപണിയിൽ കോളിളക്കം സൃഷ്ടിച്ചിരുന്നു. ഇതിന് പിന്നാലെ വിദേശ പോർട്ട്ഫോളിയോ നിക്ഷേപ നിയമങ്ങൾ സർക്കാർ കർശനമാക്കിയിരുന്നു. എന്നാൽ രാജ്യത്ത് ചൈനീസ് പോർട്ട്ഫോളിയോ നിക്ഷേപത്തിന് തടസങ്ങളില്ല.

അതേസമയം അഞ്ച് ശതമാനത്തിന് മുകളിലുള്ള ഓഹരി ഏറ്റെടുക്കുന്നതിന് ആർബിഐയുടെ മുൻകൂർ അനുമതി ആവശ്യമാണ്. അതിർത്തിയിലെ ഏറ്റുമുട്ടലിനും ചൈനീസ് ആപ്ലിക്കേഷനുകൾ നിരോധിച്ചതിനും ഇടയിൽ കഴിഞ്ഞ മാസം പീപ്പിൾസ് ബാങ്ക് ഐസിഐസിഐ ബാങ്കിൽ നിക്ഷേപം നടത്തിയിരുന്നു.

രാഹുൽ ബജാജിന്റെ നേതൃത്വത്തിലുള്ള ധനകാര്യ സേവന വിഭാഗത്തിൽ ചൈനീസ് കേന്ദ്ര ബാങ്കിന്റെ നിക്ഷേപം ഒരു ശതമാനത്തിൽ താഴെയാണ്. അതിനാൽ സ്റ്റോക്ക് എക്സ്ചേഞ്ചുകളിൽ ഫയൽ ചെയ്ത കമ്പനിയുടെ ഓഹരി ഉടമസ്ഥ രീതിയിൽ ഇത് പ്രതിഫലിക്കില്ല.

Eng­lish sum­ma­ry; Chi­nese bank also invests in Bajaj Finance

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.