അതിര്‍ത്തിക്കൊപ്പം ഇന്ത്യന്‍ ഊര്‍ജ മേഖലയിലും ചൈനീസ് കടന്നുകയറ്റമെന്ന് റിപ്പോര്‍ട്ട്. മഹാരാഷ്ട്രയില്‍ അടുത്തിടെയുണ്ടായ വൈദ്യുത തടസ്സം കൃത്രിമമായി സൃഷ്ടിച്ചത് ചൈനീസ് ഇടപെടലെന്നും വിലയിരുത്തല്‍.
ന്യൂയോര്‍ക് ടൈംസാണ് വാർത്ത പുറത്തുവിട്ടത്. ചൈനീസ് പ്രതിരോധ സേനയുടെയും രഹസ്യാന്വേഷണ വിഭാഗത്തിന്റെയും പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന ആക്ടിവിറ്റി ഗ്രൂപ്പായ റെഡ്എക്കോയാണ് കടന്നുകയറ്റത്തിന് പിന്നിൽ. ഗൽവാനിലെ സംഘർഷത്തിനൊപ്പമായിരുന്നു സൈബർ ആക്രമണം. ചൈനീസ് മാല്‍വെയറുകള്‍ ഇന്ത്യയിലുടനീളം വൈദ്യുതി നിയന്ത്രണ സംവിധാനങ്ങളിലേക്ക് കടന്നുകയറിയതായി യുഎസ് ആസ്ഥാനമായുള്ള റെക്കോഡഡ് ഫ്യൂച്ചര്‍ എന്ന സൈബർ സുരക്ഷാ കമ്പനിയുടെ പഠനം വ്യക്തമാക്കുന്നു. മിക്ക മാല്‍വെയറുകളും ഒരിക്കലും സജീവമാക്കിയിട്ടില്ലെന്നും കണ്ടെത്തി.
രാജ്യത്തെ സാമ്പത്തിക തലസ്ഥാനം എന്നു വിശേഷിപ്പിക്കുന്ന മുംബൈയില്‍ കഴിഞ്ഞ ഒക്ടോബറില്‍ വൈദ്യുത വിതരണം മുടങ്ങിയതോടെ ട്രെയിന്‍ സര്‍വീസും ആശുപത്രികളുടെ പ്രവര്‍ത്തനവും വരെ നിലച്ചിരുന്നു. ബോംബെ സ്റ്റോക് എക്സ്ചേഞ്ച് മണിക്കൂറുകളോളം പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കുകയും ചെയ്തു. പഡ്ഗ ഡെസ്പാച്ച് സെന്ററിലുണ്ടായ സൈബർ ആക്രമണത്തെത്തുടർന്നായിരുന്നു ഇത്.
ഇന്ത്യയുടെ അടിസ്ഥാന സൗകര്യ മേഖലയില്‍ ഏറ്റവും പ്രാമുഖ്യമുള്ള ഊര്‍ജ്ജ മേഖലയില്‍ വൈദ്യുത ലോഡ് നിയന്ത്രിക്കുന്ന വിതരണ ശൃംഖലയിലേക്ക് കടന്നുകയറാന്‍ ചൈനീസ് ഹാക്കര്‍മാര്‍ക്ക് കഴിഞ്ഞത് ദേശസുരക്ഷയ്ക്ക് വന്‍ ഭീഷണിയാണ് ഉയര്‍ത്തിയതെന്നു റിപ്പോര്‍ട്ടില്‍ പറയുന്നു. പത്ത് വൈദ്യുത മേഖലാ സംവിധാനങ്ങളോ, സ്ഥാപനങ്ങളോ ഹാക്കര്‍മാര്‍ കടന്നു കയറിയവയിൽ ഉൾപ്പെടുന്നതായി കണ്ടെത്തി. ആക്രമണത്തിന് വിധേയമായ 21 ഐപി അഡ്രസുകളിൽ 12 എണ്ണവും വൈദ്യുതി മേഖലയുമായി ബന്ധപ്പെട്ടവയാണ്. കൂടാതെ രണ്ടു തുറമുഖങ്ങളും സൈബർ ആക്രമണത്തിന് വിധേയമായിട്ടുണ്ട്. അതേസമയം സൈബർ ആക്രമണ ശ്രമങ്ങളുണ്ടായതായി സ്ഥിരീകരിച്ച വൈദ്യുതി മന്ത്രാലയം കടന്നുകയറ്റമോ വിവരചോർച്ചയോ ഉണ്ടായിട്ടില്ലെന്നും വിശദീകരിക്കുന്നു.
english summary;Chinese hackers target country’s power supply network
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.