14 November 2025, Friday

Related news

November 11, 2025
November 7, 2025
November 6, 2025
November 3, 2025
October 26, 2025
October 25, 2025
October 25, 2025
October 24, 2025
October 23, 2025
October 15, 2025

ചൈനീസ് ഗായകനും നടനുമായ അലൻ യു മെങ്‌ലോംഗ് കെട്ടിടത്തിൽനിന്ന് വീണുമരിച്ചു

Janayugom Webdesk
ബെയ്‌ജിങ്ങ്‌
September 12, 2025 6:37 pm

ചൈനീസ് നടനും ഗായകനും മ്യൂസിക് വീഡിയോ സംവിധായകനുമായ അലൻ യു മെങ്‌ലോംഗ്(37) കെട്ടിടത്തിൽനിന്ന് വീണു മരിച്ചു. അദ്ദേഹത്തിന്റെ മാനേജ്‌മെന്റ് ടീം വെയ്‌ബോയിലൂടെ പുറത്തിറക്കിയ പ്രസ്താവനയിലൂടെയാണ് മരണവാർത്ത സ്ഥിരീകരിച്ചത്. സംഭവത്തിൽ ദുരൂഹതകളില്ലെന്ന് പൊലീസ് അറിയിച്ചു. 

2007ൽ ‘മൈ ഷോ, മൈ സ്റ്റൈൽ’ എന്ന റിയാലിറ്റി ഷോയിൽ പങ്കെടുത്തുകൊണ്ടാണ് യു മെങ്‌ലോംഗ് തന്റെ കരിയർ ആരംഭിച്ചത്. 2011ൽ ‘ദി ലിറ്റിൽ പ്രിൻസ്’ എന്ന ഹ്രസ്വചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് കടന്നുവന്നു. ‘ഗോ പ്രിൻസസ് ഗോ’, ‘ലവ് ഗെയിം ഇൻ ഈസ്റ്റേൺ ഫാന്റസി’, ‘ഫ്യൂഡ്’, ‘എറ്റേണൽ ലവ്’ തുടങ്ങിയ നിരവധി ചൈനീസ് പരമ്പരകളിൽ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. ‘ദി മൂൺ ബ്രൈറ്റൻസ് ഫോർ യു’ എന്ന ചിത്രത്തിലെ ‘ലിൻ ഫാംഗ്’ എന്ന കഥാപാത്രം അദ്ദേഹത്തിന് നിരവധി ആരാധകരെ നേടിക്കൊടുത്തു. അഭിനയത്തിന് പുറമേ, മ്യൂസിക് വീഡിയോ സംവിധായകനായും അദ്ദേഹം പ്രവർത്തിച്ചിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.