Web Desk

ബെയ്ജിങ്

June 20, 2020, 8:22 pm

ലഡാക്കിനെക്കുറിച്ച് പ്രധാനമന്ത്രി പരാമർശിക്കുന്ന പ്രസംഗം ചൈനീസ് സാമൂഹ്യമാധ്യമങ്ങൾ നീക്കി

Janayugom Online

പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെയും വിദേശകാര്യമന്ത്രാലയ വക്താവിന്റെയും ലഡാക്ക് പരാമർശമുള്ള പ്രസംഗങ്ങൾ ചൈനീസ് സാമൂഹ്യമാധ്യമങ്ങൾ നീക്കം ചെയ്തു. ചൈനയിലെ ഇന്ത്യൻ നയതന്ത്ര കാര്യാലയത്തിലെ ഉദ്യോഗസ്ഥരാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. വെയ്ബോ അടക്കമുള്ള രണ്ട് സാമൂഹ്യമാധ്യമങ്ങളാണ് ഇവ നീക്കം ചെയ്തിരിക്കുന്നത്.

മന്ത്രാലയ വക്താവ് അനുരാഗ് ശ്രീവാസ്തവയുടെ പരാമർശങ്ങൾ നീക്കം ചെയ്തിരിക്കുന്നത് ജൂൺ പതിനെട്ടിനാണ് നയതന്ത്ര കാര്യാലയത്തിലെ ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽ പെട്ടത്. പിറ്റേദിവസം തന്നെ അവർ ഇത് പുനഃപ്രസിദ്ധീകരിച്ചു.

ഇന്ത്യയിലെ ട്വിറ്റർ പോലെയുള്ള സാമൂഹ്യമാധ്യമമാണ് സിന വെയ്ബോ. ലക്ഷക്കണക്കിന് ഉപയോക്താക്കളാണ് ഇതിനുള്ളത്. പ്രധാനമന്ത്രി മോഡിയടക്കം നിരവധി ോലോകനേതാക്കൾ ഇതിൽ അക്കൗണ്ട് എടുത്തിട്ടുണ്ട്. ചൈനീസ് നേതാക്കളും ജനതയുമായി ആശയവിനിമയം നടത്തുന്നതിന് വേണ്ടിയാണിത്.

വിദേശകാര്യമന്ത്രാലയ വക്താവിന്റെ പരാമർശങ്ങൾ അദ്ദേഹത്തിന്റെ വീചാറ്റിന്റെ ഔദ്യോഗിക അക്കൗണ്ടിൽ നിന്നും നീക്കം ചെയ്തിട്ടുണ്ട്. ഇത് നിയമവിരുദ്ധമാണെന്ന് കാട്ടിയാണ് നടപടി. ഇത് അക്കൗണ്ട് ഉടമ തന്നെ നീക്കം ചെയ്തെന്നാണ് വീ ചാറ്റ് അധികൃതർ പറയുന്നത്. എന്നാൽ മന്ത്രാലയം ഇത് നിഷേധിച്ചു.

eng­lish summary:Chinese Social Media Deletes PM Mod­i’s Speech, Cen­tre’s Remarks On Ladakh
you may also like this video: