Web Desk

പാംഗോങ്

January 09, 2021, 5:53 pm

ലഡാക്കില്‍ ചെെനീസ് സെെനികന്‍ പിടിയില്‍

Janayugom Online
ലഡാക്കില്‍ പട്രോളിങ് നടത്തുന്ന ഇന്ത്യന്‍ സേന

ലഡാക്കിലെ പാംഗോങ് തടാകത്തോട് ചേര്‍ന്ന യഥാര്‍ഥ നിയന്ത്രണരേഖ കടന്ന് എത്തിയ ചെെനീസ് സെെനികനെ ഇന്ത്യന്‍ സേന പിടികൂടി. വെള്ളിയാഴ്ച പുലര്‍ച്ചെയാണ് അതിര്‍ത്തി കടന്നെത്തിയ സെെനികനെ പട്രോളിങ് നടത്തുകയായിരുന്ന ഇന്ത്യന്‍ സേന പിടികൂടിയത്. അതിര്‍ത്തി കടക്കാനുണ്ടായ സാഹചര്യം മനസിലാക്കുന്നതിനായി ചെെനീസ് സെെനികനെ ചോദ്യം ചെയ്യുകയാണെന്നാണ് സെെനിക വൃത്തങ്ങള്‍ പറയുന്നു. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം സെെനികനെ ചെെനയ്ക്ക് കെെമാറും. നിയന്ത്രണ രേഖ കടന്നതിന് പിടിയിലാകുന്ന രണ്ടാമത്തെ ചെെനീസ് സെെനികനാണിത്. കഴിഞ്ഞ ഒക്ടോബറിൽ കിഴക്കൻ ലഡാക്കിലെ ഡെംചോക് സെക്ടറിൽ മറ്റൊരു സൈനികൻ പിടിയിലായിരുന്നു.

ലഡാക്കില്‍ യഥാര്‍ഥ നിയന്ത്രണരേഖയ്ക്ക് സമീപം ഇന്ത്യ‑ചെെന സംഘര്‍ഷം തുടരുകയാണ്. ഇരു രാജ്യങ്ങളും തമ്മില്‍ പലവട്ടം ചര്‍ച്ചകള്‍ നടത്തിയെങ്കിലും പ്രശ്നം പരിഹരിക്കാനായിട്ടില്ല.

Eng­lish sum­ma­ry: Chi­nese sol­dier cap­tured in Ladakh
You may also like this video: