Web Desk

ന്യൂഡൽഹി

January 11, 2021, 7:57 pm

നിയന്ത്രണ രേഖ കടന്നെത്തിയ ചൈനീസ് സൈനികനെ വിട്ടയച്ചു

Janayugom Online

ഇന്ത്യ‑ചൈന അതിർത്തിയിലെ ലഡാക്കിൽ യഥാർത്ഥ നിയന്ത്രണ രേഖ കടന്നെത്തിയ ചൈനീസ് സൈനികനെ ഇന്ത്യ വിട്ടയച്ചു. എഴുപത്തിരണ്ട് മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിന് ശേഷമാണ് സൈനികനെ ചൈനീസ് അധികൃതര്‍ക്ക് കൈമാറിയത്.
സൈനികനില്‍ നിന്ന് സംശയാസ്പദമായി ഒന്നും കണ്ടെത്താന്‍ കഴിഞ്ഞില്ലെന്നും ഇയാള്‍ അബദ്ധത്തില്‍ അതിര്‍ത്തി കടന്നതാണെന്നും ഇന്ത്യന്‍ സൈന്യം വ്യക്തമാക്കി. 

ജനുവരി എട്ടിനാണ് പാംഗോങ് തടാകത്തിന് സമീപത്തുനിന്നും ചൈനീസ് സൈനികനെ ഇന്ത്യൻ സൈനികർ പിടികൂടുന്നത് .
കഴിഞ്ഞ വര്‍ഷം ജൂണ്‍ അഞ്ചിന് ഇന്ത്യ‑ചൈന അതിര്‍ത്തി സംഘര്‍ഷമുണ്ടായതിന് പിന്നാലെ അതിര്‍ത്തിയില്‍ ഇരുരാജ്യങ്ങളും നിരീക്ഷണം ശക്തമാക്കിയിരുന്നു. കഴിഞ്ഞ ഓക്ടോബറില്‍ അതിര്‍ത്തിലംഘിച്ചതിന് മറ്റൊരു ചൈനീസ് സൈനികനെ ഇന്ത്യ പിടികൂടുകയും പിന്നീട് വിട്ടയ്ക്കുകയും ചെയ്തിരുന്നു. 

ENGLISH SUMMARY: Chi­nese sol­dier who crossed the Line of Con­trol was released
You may also like this video