അതിര്‍ത്തിയില്‍ സംഘര്‍ഷത്തിന് അയവ് വന്നതായി സൂചന. ഇന്ത്യ‑ചൈന അതിര്‍ത്തിയില്‍ നിന്ന് ചൈനീസ് സൈന്യം പിന്മാറുന്നതായി റിപ്പോര്‍ട്ട്. പരസ്പര ധാരണയുടെ അടിസ്ഥാനത്തില്‍ ഇരു സേനാവിഭാഗങ്ങളും പിന്വാങ്ങുന്നതായണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
എന്നാല്‍ ഇതുവെര സൈന്യം ഇത് സ്ഥിരീകരിച്ചിട്ടില്ല. .ഗല്‍വാന്‍ ഉള്‍പ്പടെ മൂന്നു സംഘര്‍ഷമേഖലകളില്‍ നിന്നാണ് ചൈനീസ് സൈന്യം ഒന്നര കിലോമീറ്ററോളം പിന്മാറിയത്. മേഖലകളിലെ താത്കാലിക നിര്‍മ്മാണങ്ങളും പൊളിച്ചുനീക്കിയതായാണ് വിവരം. എന്നാല്‍ ഇരു രാജ്യങ്ങളുടെ സൈനികര്‍ ചേര്‍ന്ന് ബഫര്‍ സോണുകള്‍ നിര്‍മ്മിച്ചിട്ടുണ്ട്. കമാന്‍ഡര്‍ തലത്തില്‍ നടന്ന മൂന്നാംഘട്ട ചര്‍ച്ചയുടെ തുടര്‍ച്ചയായാണ് സേനായുടെ പിന്മാറ്റമെന്നാണ് സൂചനകള്‍.
ENGLISH SUMMARY:Chinese troops withdraw from border
You may also like this video