ചൈനയിൽ കൊറോണ വൈറസ് വ്യാപനം തടയുന്നതിൽ പ്രസിഡന്റ് ഷി ജിൻപിങിന് വീഴ്ചപറ്റിയെന്ന് പരസ്യമായി പ്രതികരിച്ച മുൻ മന്ത്രിസഭാംഗത്തെ ദിവസങ്ങളായി കാണാനില്ലെന്ന് ആരോപണം. ഭവനനിര്‍മ്മാണ വകുപ്പ് മുന്‍പ് കൈകാര്യ ചെയ്തിരുന്ന റെന്‍ സീക്വിയാംങ് ജിൻപിങിനെ കോമാളിയെന്നും പരാമർശിച്ചിരുന്നു. ഈ സംഭവത്തെ തുടർന്ന് ഇദ്ദേഹം സർക്കാരിന്റെ നോട്ടപ്പുള്ളിയായിരുന്നുവെന്ന് റോയിട്ടേഴ്സാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
റെന്നിന്റെ സുഹൃത്തുക്കളാണ് പരാതിയുമായി പൊലീസിനെ സമീപിച്ചിരിക്കുന്നത്. ഫോണില്‍ പലതവണ വിളിച്ചിട്ടും അദ്ദേഹവുമായി ബന്ധപ്പെടാൻ കഴിയാത്തതിനാലാണ് സംശയം തോന്നിയതും തുടര്‍ന്ന് കാണാനില്ലെന്ന പരാതി നല്‍കിയതെന്നും സുഹൃത്തുക്കളറിയിച്ചു. പൊലീസ് പക്ഷെ പരാതിയോട് അനുഭാവപൂര്‍ണ്ണമല്ല പ്രതികരിച്ചതെന്നാണ് വിവരം. കഴിഞ്ഞ ഫെബ്രുവരിയില്‍ ഷീ ജിന്‍ പിംഗ് നടത്തിയ ഒരു പ്രസംഗത്തിനെതിരെ റെന്‍ എഴുതിയ ലേഖനം 1,70,000 പാര്‍ട്ടി പ്രവര്‍ത്തകരിലേക്ക് എത്തിയിരുന്നു. ഇതേ ലേഖനം പിന്നീട് സമൂഹമാധ്യമങ്ങളിലൂടേയും പ്രചരിക്കാനിടയായി.‘ താനവിടെ ഒരു ഭരണാധികാരിയെയല്ല കണ്ടത് മറിച്ച് നഗ്നനായ ഒരു കോമാളിയേയാണ്’ എന്നാണ് രാഷ്ട്രീയ ലേഖനത്തില്‍ പേരുപരാമര്‍ശിക്കാതെ റെന്‍ എഴുതിയത്.
English Summary: Chinese tycoon who criticize xi jinping is vanished
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.