Web Desk

ലഡാക്ക്

December 20, 2020, 10:27 pm

ലേയിൽ അതിര്‍ത്തി കടന്ന് ചൈനീസ് വാഹനങ്ങൾ

Janayugom Online

ചൈനയില്‍ നിന്നും അതിര്‍ത്തി കടന്ന് ഇന്ത്യയിലേക്ക് വാഹനങ്ങൾ. ലേ ജില്ലയിലെ ചാങ്തങ് പ്രദേശത്ത് നിയന്ത്രണ രേഖയ്ക്ക് സമീപമാണ് സംഭവം. പ്രദേശവാസികളുടെയും അധികൃതരുടെയും പ്രതിഷേധത്തിനൊടുവില്‍ വാഹനങ്ങള്‍ ചൈനയിലേക്ക് പിന്‍വാങ്ങി.
ഇന്ത്യൻ അതിര്‍ത്തി കടന്നെത്തിയ വാഹനങ്ങള്‍ സബ് ജില്ലാ മജിസ്ട്രേറ്റിന്റെയും പ്രദേശവാസികളുടെയും പ്രതിഷേധം മൂലം തിരികെ ചൈനയിലേക്ക് തിരികെ പോകുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചിരുന്നു.

പ്രദേശവാസികളായ ഇന്ത്യക്കാര്‍ കാക്ചുങ് മേഖലയില്‍ കാലികളെ മേയ്ക്കുന്നത് ‍ചൈനീസ് അമര്‍ഷത്തിന് കാരണമായതിനെ തുടര്‍ന്ന് അതിര്‍ത്തിയില്‍ കാലികളെ മേയ്ക്കാൻ പ്രദേശവാസികള്‍ പോകാറില്ല. ഇത് മുതലെടുത്ത് അതിർത്തിയിൽ ടെന്റുകൾ സ്ഥാപിക്കാൻ ചൈനീസ് സൈന്യം ശ്രമിക്കുന്നുണ്ട്.

വാഹനങ്ങളില്‍ എത്തിയവരെ കണ്ടാല്‍ ചൈനീസ് പൗരന്മാരെ പോലെ തോന്നിയെങ്കിലും അവരില്‍ പീപ്പിള്‍സ് ലിബറേഷൻ ആര്‍മിയുടെ സൈനികരും ഉള്‍പ്പെടാൻ സാധ്യതയുണ്ടെന്ന് പ്രദേശവാസികള്‍ പറഞ്ഞു. പ്രദേശത്ത് ഇന്ത്യൻ സൈന്യവും ഇന്തോ ടിബറ്റൻ ബോര്‍ഡര്‍ പൊലീസും നിലയുറപ്പിച്ചിട്ടുണ്ട്. സംഭവത്തില്‍ അതിശയോക്തി ഇല്ലെന്നും അതിര്‍ത്തിയില്‍ ചൈനീസ് പട്ടാളം അതിക്രമിച്ചു കടക്കുന്നത് പതിവാണെന്നും നിയന്ത്രണ രേഖയ്ക്ക് സമീപമായ ചുഷൂൽ നിയോജകമണ്ടലം എംഎല്‍എ കോൻചോക് സ്റ്റാൻസിൻ അഭിപ്രായപ്പെട്ടു.

Eng­lish sum­ma­ry; Chi­nese vehi­cles cross the bor­der into Leh

You may also like this video;