September 24, 2023 Sunday

Related news

August 18, 2023
August 17, 2023
August 4, 2023
May 27, 2023
January 27, 2023
January 22, 2023
January 13, 2023
October 6, 2022
September 28, 2022
July 30, 2022

ഉത്തരാഖണ്ഡില്‍ ചൈനീസ് ഗ്രാമം

Janayugom Webdesk
ന്യൂഡല്‍ഹി
May 27, 2023 1:37 pm

ഇന്ത്യന്‍ അതിര്‍ത്തി മേഖലയിലെ നിയന്ത്രണ രേഖയ്ക്ക് സമീപം ചൈന ഗ്രാമം നിര്‍മ്മിക്കുന്നതായി റിപ്പോര്‍ട്ട്. നിയന്ത്രണരേഖയില്‍ നിന്ന് മാറി ആറുമുതല്‍ ഏഴു കിലോമീറ്റര്‍ ചുറ്റളവില്‍ പുതിയ പോസ്റ്റുകള്‍ ചൈന സ്ഥാപിച്ചിട്ടുണ്ട്. ഉത്തരാഖണ്ഡ് അതിര്‍ത്തി മേഖലയായ ബാരഹോട്ടിയിലാണ് ഗ്രാമങ്ങള്‍ നിര്‍മ്മിച്ചിരിക്കുന്നത്. സിയങ്കാങ് എന്ന് പേരിട്ടിക്കുന്ന ഗ്രാമങ്ങള്‍ അതിര്‍ത്തി മേഖല കടന്നുള്ള കടന്നുകയറ്റം വേഗത്തിലാക്കാന്‍ വേണ്ടിയുള്ള മറയായി ആണ് പ്രതിരോധ വിദഗ്ധര്‍ വിലയിരുത്തുന്നത്. പ്രദേശത്ത് നിരീക്ഷണ സംവിധാനം വര്‍ധിപ്പിച്ചിരിക്കുകയാണ്. ഗ്രാമങ്ങളുടെ നിര്‍മ്മാണം വേഗത്തില്‍ പുരോഗമിക്കുന്നതായും 300 മുതല്‍ 400 ഗ്രാമങ്ങള്‍ വരെ പൂര്‍ത്തിയായതായും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. ഇന്ത്യയും ചൈനയും മുഖാമുഖം ഏറ്റുമുട്ടിയ പ്രദേശമാണ് ബാരഹോട്ടി. 3488 കിലോമീറ്റര്‍ വരുന്ന നിയന്ത്രണ രേഖയ്ക്ക് സമീപം ഗ്രാമങ്ങള്‍ നിര്‍മ്മിക്കുന്ന ചൈനീസ് നടപടി ആശങ്കയോടെയാണ് പ്രതിരോധ വിദഗ്ധര്‍ കാണുന്നത്.

eng­lish sum­ma­ry: Chi­nese vil­lage in Uttarakhand
you may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.