പ്രത്യേക ലേഖകൻ

ന്യൂഡൽഹി

July 30, 2020, 9:20 pm

ഗൽവാന്‍: സൈനികപിന്മാറ്റം പൂര്‍ണ്ണമായില്ലെന്ന് ഇന്ത്യ

Janayugom Online

കിഴക്കൻ ലഡാക്ക് അതിർത്തിയിലെ തന്ത്രപ്രധാന പ്രദേശങ്ങളിൽ നിന്നും ചൈനീസ് സൈനികരുടെ പിൻമാറ്റം ഉണ്ടായിട്ടില്ലെന്ന് ഇന്ത്യ. ഇത് സംബന്ധിച്ച പ്രതിഷേധം വിദേശകാര്യ മന്ത്രാലയം ചൈനീസ് സർക്കാരിനെ അറിയിച്ചു. അതിർത്തിയിൽ നിന്നും ചൈനീസ് സേന പൂർണമായും പിൻമാറിയെന്ന് കഴിഞ്ഞ ദിവസം ചൈനീസ് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയിരുന്നു. ഇത് വാസ്തവമല്ലെന്നാണ്  ഇന്ത്യ ചൈനയെ അറിയിച്ചത്.
അതിർത്തിയിൽ നിന്നും ചൈനീസ് സൈനികർ പിൻവാങ്ങിയിട്ടുണ്ട്. എന്നാൽ സേനാ പിൻമാറ്റം പൂർണമായിട്ടില്ലെന്ന് വിദേശകാര്യ വക്താവ് അനുരാഗ് ശ്രീവാസ്തവ പറഞ്ഞു. അതിർത്തിയിലെ സമാധാന അന്തരീക്ഷമാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിന്റെ അടിസ്ഥാനം. ഇരു രാജ്യങ്ങളുടെ സൈനിക കമാൻഡർമാർ തമ്മിലുള്ള ചർച്ചയിലെ ധാരണകൾ ചൈന പാലിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഗൽവാൻ താഴ് വര, ഹോട് സ്പ്രിങ്സ്, ഗോഗ്ര പ്രദേശങ്ങളിൽ സൈന്യം പൂർണമായി പിൻവാങ്ങിയെന്നായിരുന്നു ചൈനീസ് വിദേശകാര്യ വക്താവ് വാങ് വെൻബിൻ പറഞ്ഞിരുന്നത്. എന്നാൽ ഇത് ശരിയല്ലെന്നാണ് ഇന്ത്യ ചൈനയെ അറിയിച്ചിട്ടുള്ളത്.

 

Sub: Chi­nese with­draw­al from Gal­wan not com­plet­ed yet

 

You may like this video also