Site iconSite icon Janayugom Online

ചാരവൃത്തി: ചൈനീസ് വനിത ബിഹാറില്‍ അറസ്റ്റില്‍

രാജ്യത്ത് അനധികൃതമായി കടന്നുകൂടിയ ചൈനീസ് വനിതയെ ബിഹാറിലെ ഗയയില്‍ വച്ച് അറസ്റ്റ് ചെയ്തു. സോങ് ഷിയോലാന്‍ എന്ന യുവതിയാണ് അറസ്റ്റിലായത്. ദലൈലാമ ബിഹാറില്‍ സന്ദര്‍ശനം നടത്താനിരിക്കെയാണ് പിടിയിലായത്. ഇന്ത്യയില്‍ ചാരവൃത്തിയില്‍ ഏര്‍പ്പെട്ടെന്നു കരുതുന്ന ഇവരുടെ രേഖാചിത്രം നേരത്ത പുറത്തുവിട്ടിരുന്നു.

ബോധ് ഗയയില്‍ ഉള്‍പ്പെടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി ഇവര്‍ കഴിഞ്ഞ ഒരു വര്‍ഷമായി തങ്ങിയിരുന്നതായാണ് കരുതപ്പെടുന്നത്. എന്നാല്‍, ഇവരെക്കുറിച്ച് വിദേശകാര്യവിഭാഗത്തിന്റെ കയ്യില്‍ യാതൊരു രേഖകളും ഉണ്ടായിരുന്നില്ല. ദലൈലാമയെ പിന്തുടര്‍ന്നുവരുകയായിരുന്നു ഇവര്‍ വര്‍ഷത്തിലൊരിക്കല്‍ ദലൈലാമ ബോധ് ഗയയില്‍ എത്താറുണ്ടായിരുന്നു. ഇവരെ ചൈനയിലേക്ക് നാടുകടത്തിയേക്കും.

Eng­lish Sum­ma­ry: Chi­nese woman arrest­ed in Bihar
You may also like this video

Exit mobile version