Web Desk

മധസൂര്‍

February 03, 2020, 10:39 am

പ്രണയത്തിന് എന്ത് കൊറോണ! കടൽ കടന്നൊരു മംഗല്യം

Janayugom Online

പ്രണയത്തിന് രാജ്യാതിര്‍ത്തികള്‍ ഇല്ല, മതമോ ഭാഷയൊ പ്രശ്‌നമേയല്ല. പ്രണയത്തെക്കുറിച്ചുള്ള ഈ ലോകസത്യത്തെ ഒന്നുകൂടി അരക്കിട്ടുറപ്പിക്കുകയാണ് ജി ഹൊ എന്ന ചൈനക്കാരിയും സത്യാര്‍ത്ഥ് മിശ്ര എന്ന ഇന്ത്യക്കാരനും. പ്രണയത്തിന് കൊറോണ പോലും പ്രശ്‌നമല്ലെന്ന് ഇരുവരും തെളിയിച്ചു. ഇരുവരും തമ്മില്‍ മധ്യപ്രദേശില്‍ വെച്ച് കഴിഞ്ഞ ദിവസം വിവാഹിതരായി. ചൈനക്കാരെയെയും ചൈനയെയും കൊറോണ പേടിയോടെ ലോകം നോക്കുമ്പോഴാണ് ഈ ഇന്തോ ‑ചൈന വിവാഹം

കോളേജില്‍ പഠിക്കുന്ന സമയത്താണ് ഇരുവരും പ്രണയത്തിലായത്. അഞ്ച് വര്‍ഷം മുന്‍പ് കാനഡയിലെ ഷെറിഡണ്‍ യൂണിവേഴ്‌സിറ്റിയില്‍ വിദ്യാര്‍ത്ഥിയായിരുന്നപ്പോഴാണ് ചൈനക്കാരിയായ ജി ഹൊയെ സത്യാര്‍ത്ഥ് മിശ്രയെ കണ്ട് മുട്ടുന്നത്. തുടര്‍ന്ന് ഇരുവരും നല്ല സുഹൃത്തുക്കളായി. പിന്നീട് സൗഹൃദം പ്രണയത്തിലേക്ക് വഴിമാറുകയായിരുന്നു. ഇരുവരുടെയും മാതാപിതാക്കളുടെ അനുവാദത്തോടെ വിവാഹം കഴിക്കാനായിരുന്നു ഇവരുടെ തീരുമാനം.

ഇന്ത്യന്‍ സംസ്‌കാരവും ഭക്ഷണവും ആഘോഷങ്ങളുമെല്ലാം ഒരുപാട് ഇഷ്ടമായെന്ന് ചൈനക്കാരി മരുമകള്‍ പറയുന്നു. ജി ഹൊയെ ഒരുപാട് ഇഷ്ടമായെന്നും മകന്റെ പ്രണയത്തെക്കുറിച്ച് നേരത്തെ അറിയാമായിരുന്നുവെന്നും സത്യാര്‍ത്ഥിന്റെ അമ്മ വ്യക്തമാക്കി. ജി യുടെ മാതാപിതാക്കള്‍ വളരെ കൗതുകത്തോടും ആവേശത്തോടെയുമാണ് വിവാഹ ആചാരങ്ങളില്‍ പങ്കെടുത്തതെന്നും അവര്‍ പറയുന്നു.

Eng­lish sum­ma­ry: Chi­nese women trav­el to India for wedding

YOU MAY ALSO LIKE THIS VIDEO