5 October 2024, Saturday
KSFE Galaxy Chits Banner 2

ചിങ്ങപ്പുലരി

Janayugom Webdesk
രമ്യ മഠത്തിൽത്തൊടി
September 17, 2024 3:01 am

ചിങ്ങപ്പുലരി
മുറ്റത്തുവന്നിന്നു
പൊട്ടിചിരിച്ചു
കുണുങ്ങിനിൽക്കെ

വേലിത്തലപ്പിലൊരു
തിരയിളക്കം,ഞാൻ
വേവുന്നഹൃദയത്താൻ
ചേന്നുനോക്കി.

വല്ലാത്തഭീതിതൻ
കെട്ടഴിഞ്ഞു
സുഖമെഴുമാനന്ദം
മനസുതീണ്ടി

പൂക്കാൻമറന്നൊരു
മുക്കുറ്റിതന്നിലായ്
പൂവുകൾനിറയെ
കൊരുത്തുവെച്ചു

കൃഷ്ണകീരിടപ്പൂ
തൽക്ഷണംതന്നെ
തീരാത്തനിദ്രയിൽ
നിന്നുണർന്നു

തുമ്പപ്പൂച്ചെടി
പൂത്തളികയിൽ
പായസമധുരം
വിളമ്പിവെച്ചു

കടലുകടന്നതാം
കാശിതുമ്പകൾ
കോലംമാറി
തിരികെയെത്തി

കയ്യിൽകരുതിയ
സ്മാർട്ട്ഫോണിനാലവർ
ദൃശ്യംസൗന്ദര്യം
പകർത്തിനിന്നു

കർക്കിടകകോലായി
നീന്തിക്കടന്നിതാ
പൂത്തിരികത്തിച്ചു
നിന്നുതിരുതാളി

മഴപ്പക്ഷിതൻ
ചുണ്ടിൽനിന്നിറ്റു
വീഴുന്നു സ്വരമധുര
മാർന്നൊരുമേഘരാഗം

ചിങ്ങപ്പുലരിതൻ
സുന്ദരകാഴ്ചകൾ
ചുറ്റിലുംപ്രകൃതി
വിതറിടുമ്പോൾ

എന്റെ ഹൃദയത്തിൻ
ക്യാമറക്കണ്ണിലാകെ
മിന്നിമറിയുന്നു,പൂക്കളിൽ
മുങ്ങിയോരോണക്കാലം

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.