Web Desk

June 30, 2020, 4:10 pm

ടിക് ടോക്‌ എന്ന വന്മരം വീണു, പകരം ഇന്ത്യയുടെ സ്വന്തം ആപ്പ്‌ എത്തി: മിടുക്കുള്ളവർക്ക്‌ കാശ്‌ വാരാം

Janayugom Online

ടിക് ടോക് എന്ന വൻ മരം വീണു.. അടുത്തത് ആര് എന്ന ചോദ്യമാണ് എല്ലാവര്‍ക്കും മുന്നില്‍. ടിക് ടോകിന് പകരമെന്നോണം ഇപ്പോള്‍ താരമായി കൊണ്ടിരിക്കുന്നത് ചിങ്കിരിയെന്ന ഇന്ത്യൻ ആപ്പാണ്.ടിക് ടോക് നിരോധിച്ചതിന് പിന്നാലെ ഒരു ലക്ഷത്തിലധികം പേരാണ് ചിങ്കിരിയെ തേടിയെത്തിരിക്കുന്നത് .

ചിങ്കാരിയില്‍ നിങ്ങള്‍ക്ക് വീഡിയോകള്‍ ഡൗണ്‍ലോഡ് ചെയ്യാം, അപ് ലോഡ് ചെയ്യാം, ചാറ്റ് ചെയ്യാം, പുതിയ സുഹൃത്തുക്കളെ കണ്ടെത്താം, കണ്ടന്റ് ഷെയര്‍ ചെയ്യാം,ന്യൂസ് ഫീഡിലൂടെ ബ്രൗസ് ചെയ്യാം. വാട്ട്‌സാപ്പ് സ്റ്റാറ്റസ്, വീഡിയോകള്‍, ഓഡിയോ ക്ലിപ്പുകള്‍, ജിഫ് സ്റ്റിക്കറുകള്‍, ഫോട്ടോകള്‍ എന്നിവയെല്ലാം ചിങ്കാരിയിലുമുണ്ട്. ആന്‍ഡ്രോയിഡ്, ഐ ഒ എസ് പ്ലാറ്റ് ഫോമുകളില്‍ ചിങ്കാരി ലഭ്യമാണ്.

ടിക് ടോകും ചിങ്കിരിയും തമ്മിലുളള പ്രധാന വ്യത്യാസം ലഭിക്കുന്ന കാശിന്റെ കാര്യത്തിലാണ്. ടിക് ടോകില്‍ വെെറലാകുന്ന വിഡിയോസിനാണ് പണം ലഭിക്കുന്നത്. എന്നാല്‍ ചിങ്കാരിടിയില്‍ അപ്‌ലോഡ് ചെയ്യുന്ന ഓരോ വിഡിയോസിനും പണം ലഭിക്കും. ചിങ്കാരിയില്‍ വിഡിയോകളുടെ വെെറലാവലല്ല, എണ്ണത്തിനാണ് പ്രധാന്യം നല്‍കുന്നത്.

ENGLISH SUMMARY: chin­gari app instead of tiktok

YOU MAY ALSO LIKE THIS VIDEO