Web Desk

June 09, 2020, 4:27 pm

ചിരഞ്ജീവി സര്‍ജയുടെ വിയോഗത്തിന്റെ ഞെട്ടല്‍ മാറും മുന്‍പ് ആ നൊമ്പരപ്പെടുത്തുന്ന വാര്‍ത്തയും പുറത്തു വരുന്നു

Janayugom Online

കന്നട നടനും നടി മേഘ്‌നാ രാജിന്റെ ഭര്‍ത്താവുമായ ചിരഞ്ജീവി സര്‍ജയുടെ വിയോഗം സിനിമാ ലോകത്തും ആരാധകരിലും വലിയ ഞെട്ടലാണ് ഉണ്ടാക്കിയത്. പ്രിയതമന്റെ വിയോഗത്തില്‍ ഹൃദയം നുറുങ്ങിയുള്ള മേഘ്‌നയുടെ ദുഖം കണ്ടു നില്‍ക്കുന്നവരില്‍ തീരാനോവായി. എല്ലാത്തിലും ഉപരിയായി ആദ്യകണ്‍മണിക്കായുള്ള കാത്തിരിപ്പിനിടെയാണ് ചിരഞ്ജീവിയുടെ അകാലത്തിലുള്ള ഈ വിയോഗം. മേഘ്‌ന ഇപ്പോള്‍ മൂന്ന് മാസം ഗര്‍ഭിണിയാണ്. 2018 ഏപ്രില്‍ മാസത്തിലായിരുന്നു ചിരഞ്ജീവിയുടെയും മേഘ്‌നയുടെയും വിവാഹം.’ ആട്ടഗര’ എന്ന ചിത്രത്തില്‍ ഒരുമിച്ച് അഭിനയിച്ച ഇരുവരും ഏറെ നാളത്തെ സൗഹൃദത്തിനൊടുവിലാണ് വിവാഹിതരായത്.

എല്ലാത്തിലുമുപരിയായി ചിരഞ്ജീവി ഒടുവിലായി തന്റെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച ഒരു ചിത്രവും അതിന് സഹോദരി നല്‍കിയ മറുപടിയുമാണ് ഏവരുടെയും ഉള്ളില്‍ ഒരു നോവായി മാറുന്നത്. സഹോദരങ്ങള്‍ക്കൊപ്പമുള്ള കുട്ടിക്കാല ചിത്രമായിരുന്നു അത്. ചിത്രത്തില്‍ ചിരഞ്ജീവി സര്‍ജയുടെ ഇടത്തും വലത്തുമായി സഹോദരങ്ങളായ ദ്രുവ് സര്‍ജയും സൂരജ് സര്‍ജയുമുണ്ട്.

ഇരുപത് വര്‍ഷങ്ങള്‍ക്ക് ശേഷവും ഈ പോസ് ഇതുപോലെ കാണാന്‍ ഞാന്‍ ആഗ്രഹിക്കുന്നു എന്നാണ് ചിത്രത്തിന് സഹോദരി അപര്‍ണ സര്‍ജ നല്‍കിയ കമന്റ്. ഒരിക്കല്‍ കൂടി ആ പോസ്റ്റ് കാണുന്ന ഏതൊരാളിലും ഒരു തീരാ നോവായ് മാറുകയാണ് ഈ ചിത്രം.

ഞായറാഴ്ചയായിരുന്നു 39കാരനായ ചിരഞ്ജീവിയുടെ അകാലവിയോഗം. ശ്വാസതടസവും നെഞ്ചുവേദനയും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി മരണപ്പെടുകയായിരുന്നു. നടന്‍ അര്‍ജുനിന്റെ സഹോദരിയുടെ മകനാണ് ചിരഞ്ജീവി. 2009ല്‍ തമിഴ് ചിത്രമായ സണ്ടക്കോഴിയുടെ റീമേക്കായ വായുപുത്രയിലൂടെയാണ് ഇദ്ദേഹം അഭിനയജീവിതത്തിലേക്ക് കടന്നു വന്നത്.

Eng­lish Summary:Chiranjeevi sar­jas death and megh­na is three month pregnant

You may also like this video