Site iconSite icon Janayugom Online

സ്റ്റോക് എക്സ്ചേഞ്ച് തിരിമറി; ചിത്ര രാമകൃഷ്ണ അറസ്റ്റിൽ

നാഷനൽ സ്റ്റോക് എക്സ്ചേഞ്ച് (എൻഎസ്ഇ) ക്രമക്കേടിൽ മുൻ എംഡി ചിത്ര രാമകൃഷ്ണയെ സിബിഐ അറസ്റ്റ് ചെയ്തു. ഇന്നലെ രാത്രി ഡൽഹിയിൽ നിന്നാണ് അവരെ അറസ്റ്റ് ചെയ്തത്. ശനിയാഴ്ച സിബിഐ പ്രത്യേക കോടതി ചിത്രയുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളിയത്.ഇതിന് പിന്നാലെയാണ് അറസ്റ്റ്. ഇവരെ വൈദ്യ പരിശോധനയ്ക്കു ശേഷം സിബിഐ ആസ്ഥാനത്തേക്ക് കൊണ്ടുപോയി. മൂന്ന് ദിവസത്തോളം ചിത്ര രാമകൃഷ്ണയെ സിബിഐ നേരത്തെ ചോദ്യം ചെയ്തെങ്കിലും വ്യക്തമായ മറ്റ് വിവരങ്ങള്‍ ഒന്നും ലഭിച്ചിരുന്നില്ല. 

ചോദ്യങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറിയെന്നും മുൻകൂർ ജാമ്യാപേക്ഷയെ എതിർത്ത് സിബിഐ കോടതിയിൽ അറിയിച്ചിരുന്നു. അതേസമയം ചിത്ര രാമകൃഷ്ണയ്ക്ക് ഉപദേശം നൽകിയ ‘ഹിമാലയത്തിലെ യോഗി’ മുൻ ചീഫ് ഓപ്പറേറ്റിങ് ഓഫീസറും എംഡിയുടെ ഉപദേശകനുമായിരുന്ന ആനന്ദ് സുബ്രഹ്മണ്യനെന്ന് സിബിഐ കണ്ടെത്തിയിരുന്നു. ഇയാളെ കഴിഞ്ഞ ദിവസം അറസ്റ്റും ചെയ്തു. എൻഎസ്ഇയിലെ എല്ലാ നിർണായക തീരുമാനങ്ങളും ചിത്ര എടുത്തിരുന്നത് യോ​ഗിയുടെ നിർദേശം അനുസരിച്ചായിരുന്നുവെന്ന് കണ്ടെത്തിയ ‘സെബി’ ചിത്രയ്ക്കു പിഴ ശിക്ഷയും വിധിച്ചിരുന്നു. 

Eng­lish Summary;Chitra Ramakr­ish­na arrested
You may also like this video

Exit mobile version