Web Desk

May 31, 2021, 12:56 pm

ചിറ്റയം ഗോപകുമാറിനെ ഡെപ്യൂട്ടി സ്പീക്കറായി തിരഞ്ഞെടുത്തു

Janayugom Online

ചിറ്റയം ഗോപകുമാറിനെ ഡെപ്യൂട്ടി സ്പീക്കറായി എതിരില്ലാതെ തിരഞ്ഞെടുത്തു.ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനത്തേയ്ക്ക് കോണ്‍ഗ്രസ് നോമിനേഷന്‍ സമര്‍പ്പിച്ചിരുന്നില്ല.തുടര്‍ന്നാണ് ചിറ്റയം ഗോപകുമാറിനെ ഡെപ്യൂട്ടി സ്പീക്കറായി തെര‍ഞ്ഞെടുത്തത്. നോമിനേഷന്‍ സമര്‍പ്പിക്കാനുള്ള സമയം ഇന്ന് 12 മണിക്ക് അവസാനിച്ചിരുന്നു. 

നിയമസഭയിൽ ഗവർണ്ണറുടെ നയപ്രഖ്യാപനത്തിൻ മേലുള്ള നന്ദി പ്രമേയ ചർച്ച പുരോഗമിക്കുകയാണ്. കെ കെ ശൈലജയാണ് പ്രമേയം അവതരിപ്പിച്ചത്. ഇതാദ്യമായാണ് ഒരു വനിത നന്ദിപ്രമേയ ചർച്ചയ്ക്ക് തുടക്കമിടുന്നത്.
eng­lish summary;Chittayam Gopaku­mar was elect­ed unop­posed as the Deputy Speaker
you may also like this video;