June 25, 2022 Saturday

Latest News

June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022

നാട്ടുകാരും കൃഷിവകുപ്പ് ജീവനക്കാരും കൈകോർത്തു; ചോയിമൂല നെൽപ്പാടത്ത് വെള്ളമെത്തി

By Janayugom Webdesk
January 29, 2020

നാട്ടുകാരുടെയും കൃഷിവകുപ്പ് ജീവനക്കാരുടെയും കൂട്ടായ്മയിൽ ജലക്ഷാമമുള്ള നെൽപ്പാടത്ത് വെള്ളമെത്തിച്ചു. തവിഞ്ഞാൽ ഗ്രാമ പഞ്ചായത്തിലെ പേരിയ ഒന്നാം വാർഡിലെ ചോയിമൂല പാടശേഖരത്തിലാണ് കൃഷി വകുപ്പ് ഉദ്യാഗസ്ഥരും പ്രദേശവാസികളും ചേർന്ന് താത്കാലിക തടയണയും കനാലും തീർത്ത് വെള്ളമെത്തിച്ചത്.

നിലവിലുണ്ടയിരുന്ന തോട്ടിലെ തകർന്ന അണക്കെട്ടിനോട് ചേർന്ന് മണൽച്ചാക്കുകൾ അടുക്കിയും പ്ലാസ്റ്റിക്ക് ഷീറ്റുകൾ വിരിച്ചുമാണ് ഇവർ തടയണ നിർമിച്ചത്. കൃഷി വകുപ്പിലെ ഉദ്യോഗസ്ഥരും നാട്ടുകാരും കനാൽ നിർമ്മിച്ച് വെള്ളം 250 മീറ്റർ അകലെയുള്ള വയലിലെത്തിക്കുകയായിരുന്നു. ഇതോടെ നാലേക്കർ വയലിൽ പുഞ്ചകൃഷിയും ആരംഭിച്ചു.

കാപ്പാട്ടുമല പടിഞ്ഞാറ്റയിൽ വിനയനും സുഹൃത്തുക്കളായ എംഎസ് സുരേഷ്, ജയേഷ് വിജയൻ എന്നിവരുടെ നേതൃത്വത്തിലാണ് കൃഷിയിറക്കുന്നത്. ചെക്ക്ഡാമും കനാൽ നിർമ്മാണത്തിനും പ്രദേശവാസികൾക്കൊപ്പം ജില്ലാ കൃഷി വകുപ്പ് ഡപ്യൂട്ടി ഡയർക്ടർമാരയ ശാന്തി, സജിമോൾ, മർക്കറ്റിംഗ് എഡിഎ അജയ് അലക്സ്, തവിഞ്ഞാൽ ഗ്രാമ പഞ്ചായത്ത് അംഗം റഫീഖ് കൈപ്പാണി, തവിഞ്ഞാൽ കൃഷി ഓഫിസർ കെ. ജി സുനിൽ, അസിസ്റ്റന്റ് കൃഷി ഓഫിസർ കെ വി റെജി, ജീവനക്കാരായ അഷറഫ് വലിയ പിടികയിൽ, കെ ഇബ്രാഹിം എന്നിവരാണ് നേതൃത്വം നൽകിയത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.