അഞ്ചുകിലോഗ്രാം ഫ്രീ ട്രേഡ് എല്‍പിജി സിലിണ്ടറിന് ഇന്ത്യന്‍ ഓയില്‍ പുതിയ പേരിട്ടു. ഛോട്ടു. ഇന്ത്യന്‍ ഓയില്‍ ചെയര്‍മാന്‍ എസ്എംവൈദ്യയാണ് മാര്‍ക്കറ്റിങ്ങ് ഡയറക്ടര്‍ ഗുര്‍മിത് സിങ്ങിന്റെ സാന്നിധ്യത്തില്‍ പുതിയ പേരിട്ടത്. 5 കിലോഗ്രാം സിലിണ്ടര്‍ ഇന്ത്യയിലുടനീളം ലഭ്യമാണ്. ഇന്ത്യന്‍ ഓയില്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ശ്യാം ബോഹ്‌റ പ്രഥമ സിലിണ്ടര്‍ വിതരണം ചെയ്തു.
അഞ്ച് കിലോഗ്രാം എഫ്ടിഎല്‍ സിലിണ്ടര്‍ ഇനി ഛോട്ടു എന്ന പേരു പറഞ്ഞ് ആവശ്യപ്പെടാം. അഡ്രസ് പ്രൂഫില്ലാത്ത അതിഥി തൊഴിലാളികള്‍ക്കാണ് ഇത് ഏറെ ഗുണകരം. ഇന്‍ഡേയ്‌ന്റെ മിനി പതിപ്പാണ് ഛോട്ടു. യുവ പ്രൊഫെഷണലുകള്‍, ഇപ്പോള്‍ തന്നെ പ്രിയങ്കരമാണ് ഛോട്ടു. ഐഡി പ്രൂഫിന്റെ ഒരു കോപ്പി കാണിച്ചാല്‍ ഛോട്ടു സ്വന്തമാക്കാം. കൊണ്ടുനടക്കാനും ഉപയോഗിക്കാനും സൗകര്യപ്രദം. ഇന്ത്യന്‍ ഓയില്‍ റീട്ടെയ്ല്‍ ഔട്ട്‌ലറ്റുകള്‍, ഇന്‍ഡേയ്ന്‍ വിതരണക്കാര്‍ ഡിപ്പാര്‍ട്ട്‌മെന്റ് സ്റ്റോറുകള്‍ തുടങ്ങിയ സ്ഥലങ്ങളില്‍ ഛോട്ടു ലഭിക്കും.
English Summary: chottu new brand of free trade LPG
You may like this video also
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.