June 26, 2022 Sunday

Latest News

June 26, 2022
June 26, 2022
June 26, 2022
June 26, 2022
June 26, 2022
June 26, 2022
June 26, 2022
June 26, 2022
June 26, 2022
June 26, 2022

പൊരുതാതെ അവസാനിപ്പിക്കില്ല; ആശുപത്രി കിടക്കയിലും മാസ് ആയി യൂണിവേഴ്സല്‍ ബോസ്

By Janayugom Webdesk
October 12, 2020

യൂണിവേഴ്സല്‍ ബോസ് എന്നറിയപ്പെടുന്ന ക്രിസ് ഗെയ്‌ലിന്റെ ഒരു പോസ്റ്റാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്. കിങ്സ് ഇലവന്‍ പഞ്ചാബിന് വേണ്ടി ഐ­പിഎല്‍ മത്സരത്തിനെത്തിയ ക്രിസ് ഗെയ്ല്‍ ഭക്ഷ്യവിഷബാധയെ തുടര്‍ന്നാണ് ദുബായ് വിപിഎസ്- മെഡിയോര്‍ ആശുപത്രിയില്‍ ചികിത്സയില്‍ പ്രവേശിച്ചിരുന്നു. ആശുപത്രി കിടക്കയിലുള്ള ചിത്രം സഹിതം സമൂഹമാധ്യമത്തിലൂടെ പങ്ക് വച്ചാണ് ഗെയ്‌ല്‍ തന്റെ ആശുപത്രിവാസം ആരാധകരെ അറിയിച്ചത്.

കണ്ണില്‍ വെള്ളരിക്ക മുറിച്ച്‌ വെച്ചും, ചുണ്ടില്‍ കാരറ്റ് പീസ് വെച്ചും, വൈന്‍ ഗ്ലാസും കയ്യില്‍ പിടിച്ചാണ് ഗെയ്‌ലിന്റെ ഫോട്ടോ. പൊരുതാതെ ഞാന്‍ അവസാനിപ്പിക്കില്ലെന്നും ഗെയ്ല്‍ ഫോട്ടോയ്‌ക്കൊപ്പം പറയുന്നു. ഇന്‍സ്റ്റഗ്രാമിലും ഫേസ്ബുക്കിലുമൊക്കെ ഇതിനകം തന്നെ വൈറലായ പോസ്റ്റിനു താഴെ നിരവധി ക്രിക്കറ്റ് താരങ്ങളും ആരാധകരുമാണ് വേഗത്തില്‍ സുഖം പ്രാപിക്കട്ടെയെന്ന ആശംസകള്‍ നേരുന്നത്.

Eng­lish sum­ma­ry: Chris gayle’s post in social media

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.